മത്സ്യമേഖലയിലെ സബ്‌സിഡികള്‍ പരിശോധിക്കണം: നീതി ആയോഗ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.07.2017) മത്സ്യമേഖലയില്‍ നിലവില്‍ നല്‍കിവരുന്ന സബ്‌സിഡികള്‍ ഫലപ്രദമാണോ എന്നത് പഠനവിധേയമാക്കണമെന്ന് നീതി ആയോഗ് ഉപദേശകന്‍ ഡോ അശോക് ജെയിന്‍ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി എം എഫ് ആര്‍ ഐ) ആരംഭിച്ച ദേശീയ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യമേഖലയിലെ സബ്‌സിഡികള്‍ പരിശോധിക്കണം: നീതി ആയോഗ്


കടല്‍ സമ്പത്തിന്റെസുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് സബ്‌സിഡികളെ കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്. സബ്‌സിഡികള്‍ നല്‍കുന്നത് അനധികൃത മത്സ്യബന്ധനരീതികള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ അവ നിര്‍ത്തലാക്കണം. മത്സ്യമേഖലയ്ക്ക് ഗുണകരമാണെങ്കില്‍ അവ നിലനിര്‍ത്തുകയുംവേണമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതില്‍ മിക്ക സംസ്ഥാനങ്ങളുംജാഗ്രത കാണിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും നീതി ആയോഗ് നിര്‍ദ്ദേശങ്ങള്‍ അയക്കും. ഐക്യരാഷ്ട്രസഭയുടെസുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കും. കടല്‍ സമ്പത്ത് ഉപയോഗിച്ച് 'ബ്ലൂ ഇക്കോണമി' വികസിപ്പിക്കുന്നതിന് സുസ്ഥിര പരിപാലനം അനിവാര്യമാണ്. കടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കടല്‍ സമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്‌ദേശീയതലത്തില്‍ കര്‍മ്മ പദ്ധതി രൂപപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ദ്വദിന ശില്‍പശാലയില്‍കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍, സമുദ്രശാസ്ത്രജ്ഞര്‍, പരിസ്ഥിതിവിദഗ്ധര്‍, വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ്, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, വ്യവസായം, സമുദ്രവികസനം തുടങ്ങിയ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ തുടങ്ങിയവരാണ്ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.

ചടങ്ങളും നിയന്ത്രണങ്ങളുംഎല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ബാധകമാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ആവശ്യപ്പെട്ടു. സുസ്ഥിര വികസനം ഉറപ്പുവരുത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കേണ്ടതുണ്ട്. അമിതവും അശാസത്രീയവുമായ മത്സ്യബന്ധന രീതികള്‍ തടയുന്നതിന് നിയമം കര്‍ക്കശമാക്കണമെന്നും ശില്‍പശാലയില്‍ നിര്‍ദേശമുയര്‍ന്നു.

സി എം എഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ സേജല്‍ വോറ, സിഫ്റ്റ് ഡയറക്ടര്‍ ഡോസി എന്‍ രവിശങ്കര്‍, ഡോ പ്രവീണ്‍ പുത്ര തുടങ്ങിയവര്‍ സംസാരിച്ചു. നീതി ആയോഗ്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് സി എം എഫ് ആര്‍ ഐ ശില്‍പശാല നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Meeting, Programme, Fisheries subsidies should be check: Niti Aayog.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia