SWISS-TOWER 24/07/2023

വെള്ളത്തിന് തീപിടിക്കുന്നു; ഇതെന്ത് സംഭവമെന്ന് നാട്ടുകാര്‍, കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താന്‍ പരിശോധന

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 14.03.2022) പട്ടാമ്പിയിലെ കിണര്‍ വെള്ളത്തിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സ്ഥിതി കണ്ട് അമ്പരപ്പിലാണ് നാട്ടുകാര്‍. വെള്ളത്തില്‍ ഡീസലിന്റെ ഗന്ധവുമുണ്ടെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താന്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു.
Aster mims 04/11/2022

  
വെള്ളത്തിന് തീപിടിക്കുന്നു; ഇതെന്ത് സംഭവമെന്ന് നാട്ടുകാര്‍, കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താന്‍ പരിശോധന


ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സിപിഎമിന്റെ തൃത്താല ഏരിയ കമിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരവാസികള്‍ക്ക് കിണറില്‍ നിന്ന് വലിയ തോതില്‍ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നതായി സിപിഎം ഏരിയ സെക്രടറി വ്യക്തമാക്കി.

കുഴല്‍കിണറിലും ഇതാണ് അവസ്ഥ. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോള്‍ മലിനമായ ജലമാണ് കിണറുകളില്‍ ഉള്ളതെന്ന് കണ്ടെത്തി. ജലം ഉപയോഗിക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ടെന്നും സിപിഎം ഏരിയ സെക്രടറി പറഞ്ഞു.

Keywords: Palakkad, News, Kerala, Fire, Well, CPM, Pattambi, Paper, Trending, Diesel, Smell, Water, Natives, Fire in well at Palakkad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia