റബര്‍ പുരക്ക് തീപിടിച്ചു: രക്ഷാ പ്രവര്‍ത്തനത്തിനിടെ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു

 


ഇടുക്കി: (www.kvartha.com 02.12.2014) സ്വകാര്യ വ്യക്തിയുടെ റബര്‍ പുരയ്ക്ക് തീപ്പിടിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. മംഗളം ദിനപത്രത്തിന്റെ അടിമാലി ലേഖകന്‍ ബിജു ലോട്ടസി(35)നാണ് പരിക്കേറ്റത്.

റബര്‍ പുരക്ക് തീപിടിച്ചു: രക്ഷാ പ്രവര്‍ത്തനത്തിനിടെ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റുഅടിമാലി വില്ലന്താനം സേവ്യര്‍ (അപ്പച്ചന്‍) ന്റെ വീടിനു പിന്നിലെ റബര്‍ പുരയ്ക്കാണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ തീപ്പിടിച്ചത്. സമീപത്തെ കെട്ടിടത്തിലേക്കും തീപ്പടര്‍ന്നതോടെ ടൗണിലെ ചുമട്ടുതൊഴിലാളികളും െ്രെഡവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓട് അടര്‍ന്നു വീണാണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Fire, Media, Injured, Mangalam, Biju Lotus. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia