Rescued | കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കിണറില്‍ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി. വെള്ളാവില്‍ എകദേശം 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ട ആന്തൂര്‍ വീട്ടില്‍ ജാനകി(70)യെയാണ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി വി പ്രകാശന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം രക്ഷപ്പെടുത്തിയത്. 
Aster_MIMS

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഷിജൊ എ എഫ് കിണറ്റിലിറങ്ങി റസ്‌ക്യൂ നെറ്റില്‍ ആളെ കയറ്റി പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് സേനാംഗങ്ങളായ വിനോദ് കുമാര്‍ എം ജി, വിജയ് ടി, അനൂപ് കെവി, നന്ദഗോപാല്‍, ധനീഷ് കുമാര്‍ പി കെ, സജീന്ദ്രന്‍ കെ, മധുസൂദനന്‍ കെ, തോമസ് മാത്യു, സുഗതന്‍ പി കെ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Rescued | കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

Keywords: Kannur, News, Kerala, Well, Rescued, Elderly woman, Fire Force, Fire Force rescued elderly woman who fell into well.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia