Fire | ചാലയില്‍ എസ് ഐ പരീക്ഷ നടന്ന സ്‌കൂളില്‍ തീപ്പിടിത്തം; ഉദ്യോഗാര്‍ഥികളുടെ ഫോണുകളും ബാഗുകളും കത്തി നശിച്ചു
തിരുവനന്തപുരം: (www.kvartha.com) ചാലയില്‍ എസ് ഐ പരീക്ഷ നടന്ന സ്‌കൂളില്‍ തീപ്പിടിത്തം. ചാല തമിഴ് സ്‌കൂളില്‍ ഉദ്യോഗാര്‍ഥികളുടെ മൊബൈല്‍ ഫോണുകളും ബാഗുകളും സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു സംഭവം. പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിച്ചു.
ഉദ്യോഗാര്‍ഥികളുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇതേതുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തീപ്പിടിച്ചതായി സ്ഥിരീകരിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘം അടക്കമുള്ളവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Fire, Examination, Fire, Fire broke out in the school where the SI exam held.