Fire | വര്‍ക്കലയിലെ റിസോര്‍ടില്‍ തീപ്പിടുത്തം; 5 ലക്ഷം രൂപയുടെ നഷ്ടം
Nov 7, 2022, 11:31 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയിലെ റിസോര്‍ടില്‍ തീപ്പിടുത്തം. റിസോര്‍ടിലെ യോഗ ഹാളിലുള്ള ഹടിലായിരുന്നു തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് നോര്‍ത് ക്ലിഫിലെ പുച്‌നി ലാല എന്ന റിസോര്‍ടിലാണ് അപകടം. റിസോര്‍ട് അടച്ചിട്ടിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീപ്പിടുത്തം ഉണ്ടാവുമ്പോള്‍ ബുക് സ്റ്റാള്‍ നടത്തുന്ന ഒരാള്‍ മാത്രമാണ് റിസോര്‍ടില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തീപ്പിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Keywords: Thiruvananthapuram, News, Kerala, Fire, Accident, Varkala: Fire breaks out at resort; Loss of Rs 5 lakh.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

