സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ തീ പിടുത്തം; എസ്‌ഐയുടെ അവസരോചിതമായ ഇടപെടല്‍, ഒഴിവായത് വന്‍ ദുരന്തം

 


ഇടുക്കി: (www.kvartha.com 21.04.2020) വണ്ണപ്പുറം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ തീ പിടുത്തം. എസ്‌ഐയുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് വഴിമാറിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ടൗണില്‍ പെട്രോളിങ് നടത്തി നടത്തിയിരുന്ന കാളിയാര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി സി വിഷ്ണു കുമാറാണ് തീ പടരുന്നത് കണ്ടത്. ഉടനെ അദ്ദേഹം എടിഎം കൗണ്ടറിനുള്ളില്‍ കയറി തീ അണക്കുകയായിരുന്നു.

ബാങ്കിനോട് ചേര്‍ന്നാണ് എടിഎം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുതൊട്ടു മുകളിലത്തെ നിലയില്‍ അഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതേസമയം ധാരാളം വ്യാപാരസ്ഥാപനങ്ങളും എടിഎം കൗണ്ടറിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എസ്‌ഐയുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ തീ പിടുത്തം; എസ്‌ഐയുടെ അവസരോചിതമായ ഇടപെടല്‍, ഒഴിവായത് വന്‍ ദുരന്തം

Keywords:  Idukki, News, Kerala, Fire, ATM, Bank, Accident, Vannapuram, SI, South Indian Bank, Fire breaks out at South Indian Bank ATM in Vannapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia