Fire Accident | ഫറൂഖ് ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഫറൂഖില്‍ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പഴയ പാലത്തിന് സമീപമുള്ള ചെറുവണ്ണൂര്‍ ഓയില്‍ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സുഹൈല്‍ എന്ന തൊഴിലാളിക്ക് അപകടത്തില്‍ സാരമല്ലാത്ത പൊള്ളലേറ്റതായാണ് വിവരം. വലിയ നാശനഷ്ടം സംഭവിച്ചുവെങ്കിലും ആളപായമില്ല.

Aster_MIMS

അതേസമയം അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ചു. വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Fire Accident | ഫറൂഖ് ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Keywords: Kozhikode, News, Kerala, Fire, Accident, Injured, Fire accident in feroke oil factory.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia