Finance Minister | വന്‍തുക ചെലവില്ലാതെയാണ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര, മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യും: മന്ത്രി കെ എന്‍ ബാലഗോപാല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണെന്നും മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചര്‍ച ചെയ്യേണ്ടത്, കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചര്‍ച ചെയ്യേണ്ടതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഓണത്തിന് അല്‍പം ചെലവ് കൂടി എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാനിലെക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയ സ്ഥലമാണ് കേരളമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്ലാനിംഗ് ബോര്‍ഡ് ഉള്ളത് തന്നെയാണ് നല്ലത്. ആസൂത്രണ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, News, Kerala, Ministers, Chief Minister, Visit, Finance Minister KN Balagopal about foreign countries visit of ministers.