Prepaid System | കണ്ണൂര്‍ കോര്‍പറേഷനില്‍ ഏറെ വിവാദം സൃഷ്ടിച്ച പ്രീപെയ്ഡ് ഓടോറിക്ഷ സംവിധാനം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി
Oct 5, 2023, 10:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കോര്‍പറേഷനില്‍ ഏറെ വിവാദം സൃഷ്ടിച്ച കണ്ണൂര്‍ നഗരത്തിലെ പ്രീപെയ്ഡ് ഓടോറിക്ഷ സംവിധാനം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി. നഗരപരിധി നിശ്ചയിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തില്‍ ഓടോറിക്ഷാ തെഴിലാളി സംഘടനാ പ്രതിനിധികളുമായി ഉള്‍പെടെ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇതുപ്രകാരം, തലശ്ശേരി ഭാഗത്തേക്ക് കണ്ണോത്തുംചാല്‍ ചെക് പോസ്റ്റ് ഇന്‍കം ടാക്സ് ഓഫീസ് ജന്ക്ഷന് വരെയും, തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസിന് സമീപം വരെയും, അഴീക്കല്‍ ഭാഗത്തേക്ക് പാമ്പന്‍ കണ്ടി വരെയും, പയ്യാമ്പലം ഭാഗത്തേക്ക് ഗേള്‍സ് സ്കൂള്‍-കനിയില്‍ പാലം-കാനത്തൂര്‍ അമ്പലം വരെയും, സിറ്റി ഭാഗത്തേക്ക് തയ്യില്‍ വരെയും, കക്കാട് ഭാഗത്തേക്ക് താണയില്‍ നിന്നും തെക്കി ബസാറില്‍ നിന്നും കോര്‍ജാന്‍ സ്കൂള്‍ വരെയും, തളാപ്പ് ഭാഗത്തേക്ക് ലളിത സര്‍വീസ് സെന്റര്‍ (തളാപ്പ് അമ്പലം) വരെയും, പാറക്കണ്ടി ഭാഗത്തേക്ക് വ്യാപാരഭവന് വരെയും, ജില്ലാ ആശുപത്രി കോട്ട ഭാഗത്തേക്ക് കുട്ടികളുടെ പാര്‍ക് വരെയും, കൊടപ്പറമ്പ് ഭാഗത്തേക്ക് നാലുവയല്‍ വരെയുമാണ് നഗരപരിധിയായി നിശ്ചയിച്ചത്.
പ്രീപെയ്ഡ് ഓടോറിക്ഷ നിരക്ക് നിശ്ചയിക്കുന്നതിനായി അടുത്ത ദിവസം തന്നെ കോര്പറേഷന്, പൊലീസ്, ആര് ടി ഒ ഓടോറിക്ഷ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. എല്ലാ ഓടോറിക്ഷ സ്റ്റാന്‍ഡുകളിലും വാഹനങ്ങളുടെ എണ്ണം രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടന്ന പ്രീപെയ്ഡ് ഓടോറിക്ഷ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള ആദ്യഘട്ടം പിന്നിട്ടിരിക്കുകയാണെന്ന് മേയര്‍ അഡ്വ.ടി ഒ മോഹനന് പറഞ്ഞു.
പൊതുജനങ്ങളെയും തൊഴിലാളികളെയും ഒരുപോലെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരക്കുകള്‍ നിശ്ചയിച്ച് അടിയന്തിരമായി പ്രീപെയ്ഡ് ഓട്ടോ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും മേയര്‍ പറഞ്ഞു. യോഗത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന് അധ്യക്ഷത വഹിച്ചു.
ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്റിംഗ് കമിറ്റി ചേയര്മാന്മാരായ അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്, ശാഹിന മൊയ്തീന്, സിയാദ് തങ്ങള്‍, അസിസ്റ്റന്റ് പൊലീസ് കമീഷനര്‍ ടി കെ രത്നകുമാര്‍, കണ്ണൂര്‍ ആര് ടി ഒ ഉണ്ണികൃഷ്ണന് ഇ എസ്, തഹസില്‍ ദാര്‍ സുരേഷ് ചന്ദ്രബോസ് എം ടി, പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ പി എ, പി ഡബ്ല്യൂ ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ റസ്നല് അലി എം പി, കണ്ണൂര്‍ ട്രാഫിക് എസ് ഐ മനോജ്കുമാര്‍ വി വി, വിവിധ ഓട്ടോത്തൊഴിലാളി സംഘടനാ പ്രതിനിധികളായ കുന്നത്ത് രാജീവന്, എ വി പ്രകാശന്, സി കെ മുഹമ്മദ്, എം രാജീവന്, എന്‍ ലക്ഷ്മണന്, ധീരജ് സി, സി കെ ശശികുമാര്‍, പി കെ ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Prepaid System, Decision, Auto-Rickshaw, Prepaid Auto-Rickshaw System, Kannur city, Finally made decision that regarding implementation of prepaid auto-rickshaw system in Kannur city.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

