SWISS-TOWER 24/07/2023

Film Festival | ചലച്ചിത്രോത്സവവും ഹ്രസ്വ ചലച്ചിത്ര മത്സരവും 25ന് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ തുടങ്ങും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചലച്ചിത്ര അകാഡമി മേഖലാ കേന്ദ്രവും കണ്ണൂര്‍ ഫിലീം സൊസൈറ്റിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ചലച്ചിത്രോത്സവവും ഹ്രസ്വ ചലച്ചിത്ര മത്സരവും 25, 26, 27 തീയ്യതികളില്‍ കണ്ണൂര്‍ മഹാത്മാ മന്ദരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എപിജെ അബ്ദുല്‍ കലാം ലൈബ്രറിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ഉത്സവം സീസണ്‍ രണ്ടിനും അന്നേ ദിവസം തുടക്കമാകും. 
Aster mims 04/11/2022

ചലച്ചിത്ര പ്രദര്‍ശനത്തിന് പുറമെ പുസ്തകോത്സവം, വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, ഹ്രസ്വ ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാല, കരൊക്കെ ഗാനാലാപന മത്സരം, വിവിധ കലാപരിപാടികള്‍, സംരഭകത്വ പരിശീലനം, തയ്യില്‍ മിഷന്‍ വിതരണം എന്നിവയും നടക്കുന്നുണ്ട്. ചലച്ചിത്രോത്സവം 25ന് രാവിലെ പത്തിന് ചലച്ചിത്ര രംഗത്തെ 12 വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 

Film Festival | ചലച്ചിത്രോത്സവവും ഹ്രസ്വ ചലച്ചിത്ര മത്സരവും 25ന് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ തുടങ്ങും

പ്രദീപ് ചൊക്ലി, ഷെറിന്‍ ഗോവിന്ദ്, മനോജ് കാന, ജിത്തു കോളയാട്, പ്രകാശന്‍ ചെങ്ങല്‍, ദീപേഷ്,  പ്രകാശന്‍ വാടിക്കല്‍, ഡോ ജോസ്, ജലീല്‍ ബാദുശ, ജിജേഷ് കൊറ്റാളി തമ്പാന്‍ ബ്ലാത്തൂര്‍, വിജയകുമാര്‍ ബ്ലാത്തൂര്‍, ശ്രീനന്ദ് ബി, ശാജി തളിപറമ്പ്, മനോജ് കാന തുടങ്ങിയവര്‍ അതിഥികളായെത്തും. 11.30 മുതല്‍ ഹ്രസ ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാല തുടങ്ങും. തിരക്കഥ,  സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സംവിധാനം, ക്യാമറ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദരുടെ ക്ലാസ് ലഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9605036791, 9447372316.  

മൂന്ന് ദിവസവും വൈകുന്നേരം മത്സരത്തിലെ സിനിമകളുടെയും മറ്റ് ലോക സിനിമകളുടെയും പ്രദര്‍ശനം നടക്കും. 15 ഹ്രസ്വ സിനിമകള്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പകല്‍ സമയത്ത് സംരഭകത്വ ഉല്‍പന്നങ്ങളുടെ പരിശീലനവും നടക്കും. പകല്‍ മൂന്ന് മുതല്‍ കരൊക്കെ ഗാനാപാലന മത്സരവും നടക്കും. തിങ്കളാഴ്ച വൈകീട്ട് സമാപന സമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, ചലച്ചിത്ര അകാഡമി റീജിനല്‍ കോര്‍ഡിനേറ്റര്‍ പി കെ ബൈജു, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ സി മോഹനന്‍, എപിജെ അബ്ദുല്‍ കലാം ലൈബ്രറി പ്രസിഡന്റ് കെ ജയരാജന്‍, രാജീവന്‍ കാട്ടാമ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Press meet, Film festival and short film competition will start on 25th at Kannur Mahatma Mandir.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia