കരുണയുടെ കൈത്താങ്ങ് തേടി അമ്പിളി ഫാത്വിമ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 10/06/2015) പുഞ്ചിരിയും മനോധൈര്യവുമാണ് അമ്പിളി ഫാത്വിമ(20)യെന്ന പെണ്‍കുട്ടിക്ക് ഇതുവരെയും കൈത്താങ്ങായത്. തനിക്കു ബാധിച്ച രോഗത്തിലും വേദന ഉള്ളിലൊതുക്കി നിലകൊണ്ട വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ചികില്‍സാ ചെലവിനായുള്ള ഭീമന്‍ തുക കണ്ടെത്താന്‍ കനിവു തേടുകയാണ്.

ചികിത്സയ്ക്കായി ചെലവാകുന്ന 40 ലക്ഷത്തിനായി സഹായഭ്യര്‍ഥന നടത്തിയപ്പോള്‍ സി.എം.എസ് കോളജിലെ എം.കോം വിദ്യാര്‍ത്ഥിനിയായ ഫാത്വിമയ്ക്ക് എം.ജി സര്‍വകലാശാല 10 ലക്ഷം സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ബാക്കിയുള്ള പണത്തിനായി കനിവുതേടുകയാണ് വിദ്യാര്‍ത്ഥിനി.

ആദ്യ ഒരു ലക്ഷം രൂപ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അമ്പിളിയുടെ വീട്ടിലെത്തി കൈമാറി. ബാക്കി ഒന്‍പത് ലക്ഷം 158 കോളജിലെയും എന്‍.എസ്.എസ് ഗ്രൂപ്പും ശേഖരിക്കും. തികയാത്ത പണം കോളജുകള്‍ നേരിട്ടു ശേഖരിച്ചും സര്‍വകലാശാല വഴി കൈമാറുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും മകളാണ് അമ്പിളി ഫാത്വിമ (22).

ഇന്ത്യയില്‍ ആകെ നടന്നിട്ടുള്ള ആറു സര്‍ജറികളില്‍ ഏഴാമത്തെയാളാണ് ഈ വിദ്യാര്‍ഥിനി. ജന്മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്കു ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കണം. പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമാണു ശ്വാസകോശത്തെ ബാധിച്ചത്. കേരളത്തില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടന്നിട്ടില്ല.

രണ്ടാം വയസിലാണ് അമ്പിളിയുടെ ഹൃദയത്തിലൊരു സുഷിരമുള്ളതു കണ്ടെത്തിയത്. ഹൃദയത്തിന്റെ മുകളിലെ അറയിലെ ഈ സുഷിരംവഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നു. അങ്ങനെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുമ്പോഴാണു ബോധക്ഷയമുണ്ടാവുന്നത്. പണമില്ലാതിരുന്നതിനാല്‍ ശസ്ത്രക്രിയ നടന്നില്ല. സ്‌കൂളിലും കോളജിലുമൊക്കെ ബോധം നഷ്ടപ്പെടുമ്പോള്‍ ആരെങ്കിലും ആശുപത്രിയിലെത്തിക്കും. ഓക്‌സിജന്‍ കൊടുത്തു ജീവന്‍ നിലനിര്‍ത്തും.

പ്രതിസന്ധികള്‍ക്കിടയിലും ഊര്‍ജസ്വലമായും പ്രതീക്ഷകൈവിടാതെയും പഠനത്തില്‍ വ്യാപൃതയായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍ റബ്ബിന്റെ നിര്‍ദേശ പ്രകാരമാണ് സി.എം.എസ് കോളജില്‍ എംകോമിനു ചേര്‍ന്നത്. ശുദ്ധമായ വായു സഞ്ചാരമുള്ളതും പടികള്‍ കയറാതെ ക്ലാസിലെത്താനും വേണ്ടിയായിരുന്നു ഇത്. ഉണ്ടായിരുന്ന വസ്തു ചികിത്സയ്ക്കായി വിറ്റ് വാടകവീട്ടിലാണു അമ്പിളിയുടെ കുടുംബം താമസിക്കുന്നത്. സ്വകാര്യ സര്‍വേയറായ പിതാവിന്റെ വരുമാനം വീട്ടുചെലവിനുപോലും തികയില്ല.

ശസ്ത്രക്രിയ നടത്താതെ ഇനി മുന്നോട്ടു പോകാനാവില്ലെന്ന് അറിയിച്ചതു ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്.

ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ കേരളത്തില്‍ നടന്നിട്ടില്ല. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇതിനു മുന്‍പ് ആറുപേര്‍ക്ക് ഈ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. പണം കണ്ടെത്തുന്നതിനായി സഹപാഠികളും അധ്യാപകരും അവളുടെ പേരില്‍ എസ്.ബി.ടി സി.എം.എസ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67122456912 IFSC code: SBTR 0000484 (ഫോണ്‍: 94473 14172).

കരുണയുടെ കൈത്താങ്ങ് തേടി അമ്പിളി ഫാത്വിമ

Keywords : Kottayam, Kerala, Treatment, Hospital, Student, Girl, Ambili Fathima. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia