57 വയസുകാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കൊപ്പം വീടുവിട്ടു

 


ADVERTISEMENT

നീലേശ്വരം: നാല് മക്കളുടെ അച്ഛനായ 57 കാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17 കാരിക്കൊപ്പം വീടുവിട്ടു. അനന്തംപള്ളിയിലെ റിയല്‍എസ്റ്റേറ്റ് ഏജന്റായ അബ്ദുല്‍ ഗഫൂറാണ് അനന്തംപള്ളിയില തന്നെ മത്സ്യ വില്‍പനക്കാരന്റെ മകളുടെ കൂടെ വീടുവിട്ടത്.

ഗഫൂറും പെണ്‍കുട്ടിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍ കൂടിയായിരുന്നു ഗഫൂര്‍. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗഫൂര്‍ നാട്ടില്‍ മറ്റു ചില പെണ്‍കുട്ടികളെയും വില കൂടിയ വസ്തുക്കളും പണവും വാങ്ങി നല്‍കി വശത്താക്കിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഗഫൂറിന്റെ ഭാര്യ അഞ്ചാമതും ഗര്‍ഭിണിയാണ്.

57 വയസുകാരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കൊപ്പം വീടുവിട്ടു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Nileshwaram, Eloped, Love, Bangalore, Plus Two student, Kasaragod, Kerala, Father of four Elopes With Lover  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia