ഇടുക്കി: (www.kvartha.com 21/02/2015) മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ പോലിസ് അറസ്റ്റു ചെയ്തു. മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കുമളി കൊല്ലംപട്ടട സ്വദേശി അനൂപാണ് അറസ്റ്റിലായത്. ജനുവരി 26 മുതല്‍ ഈ മാസം 16 വരെയുള്ള ദിവസങ്ങളില്‍ രാത്രികാലങ്ങളിലാണ് മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാവ് കുട്ടിയെ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡന ശ്രമത്തിന് വിധേയയായതായി വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ കുമളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് വീണ്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. വൈദ്യപരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കുമളി സി .ഐ എസ് .അഷദ്, എ .എസ് .ഐ പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജമാലുദ്ദീന്‍, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനൂപിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Keywords : Idukki, Molestation, Accused, Arrest, Kerala, Father.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.