SWISS-TOWER 24/07/2023

ഫസല്‍ വധക്കേസ്: പോസ്റ്റ്മോര്‍ട്ടം രേഖകള്‍ കാണാതായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫസല്‍ വധക്കേസ്: പോസ്റ്റ്മോര്‍ട്ടം രേഖകള്‍ കാണാതായി
കോഴിക്കോട്: ഫസല്‍ വധക്കേസില്‍ നിര്‍ണായ രേഖകള്‍ കാണാതായതായി റിപോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ്‌ രേഖകള്‍ കാണാതായത്. രേഖകള്‍ കാണാതായെന്ന്‌ കാണിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ സിബിഐ അധികൃതര്‍ക്കയച്ച കത്താണ്‌ പുറത്തായിരിക്കുന്നത്. രേഖകള്‍ കാണാതായ വിവരം അധികൃതര്‍ മൂന്നുവര്‍ഷം മറച്ചുവച്ചു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22 നാണ് കൊല്ലപ്പെടുന്നത്. അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുന്ന വര്‍ക്ക് ബുക്ക് കാണാതായെന്ന വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് സിബിഐ കത്തു നല്‍കി. 5 ചോദ്യങ്ങളാണ് കത്തിലുണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടം ഫയല്‍ കാണാതായതു സംബന്ധിച്ച് എടുത്ത നടപടിയും ഇതു സൂക്ഷിച്ചിരുന്ന വ്യക്തിയെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് സിബിഐ ആരാഞ്ഞത്. ഇതിനുള്ള മറുപടിയില്‍ പോസ്റ്റ്മോര്‍ട്ടം വര്‍ക്ക് ബുക്ക് കാണാതായ വിവരം 2009 ഡിസംബറില്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം നടത്തിയെങ്കിലും ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയോ അന്വേഷണസംഘത്തെ അറിയിക്കുകയോ ചെയ്തില്ല.

ഫയല്‍ കാണാതായ കാലഘട്ടത്തില്‍ ഡോ. ഷേര്‍ളി വാസുവായിരുന്നു ഫോറന്‍സിക് വിഭാഗം മേധാവി. ഫയലുകള്‍ സൂക്ഷിച്ചിരുന്ന റെക്കോര്‍ഡ് റൂമിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷേര്‍ളി വാസുവിനായിരുന്നുവെന്നും മെഡിക്കല്‍ കോളജില്‍നിന്ന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഷേര്‍ളി വാസു ഫോറന്‍സിക് വിഭാഗം മേധാവിയായിരിക്കുമ്പോള്‍ സൗമ്യ, സമ്പത്ത് വധക്കേസിന്റേതുള്‍പ്പെടെ 13 പോസ്റ്റ്മോര്‍ട്ടം രേഖകള്‍ കാണാതായിരുന്നു.

English Summery
Fasal murder case: Postmortem report missed 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia