മുട്ടുകാട് നാണപ്പന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബന്ധുക്കള്‍
Jun 1, 2012, 09:50 IST
ഇടുക്കി: എം.എം മണിയുടെ വെളിപ്പെടുത്തലിലൂടെ വിവാദമായ മുട്ടുകാട് നാണപ്പന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബന്ധുക്കള്‍.
കുടുംബസ്വത്ത് പങ്കുവെക്കുന്നത് സംബന്ധിച്ച് നാണപ്പന്റെ അച്ഛന്‍ മാധവനും അനുജന്‍ കൃഷ്ണന്‍കുട്ടിയും തമ്മിലുള്ള പകപോക്കലിനിടയില്‍ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ ഒന്ന് മാത്രമാണ് നാണപ്പന്റേതെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു.
മുട്ടുകാട്ടിലെ പയ്യോനി ചോട്ടില്‍ മാധവന്റെ മകനാണ് 1983ല്‍ കൊല്ലപ്പെട്ട മുട്ടുകാട് നാണപ്പന്‍. മാധവനും അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയും സ്വത്ത് പങ്കിടുന്നതുമായി ബന്ധപ്പെട്ട് 1980 മുമ്പേ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. 1982ല്‍ നാണപ്പന്റെ സഹോദരന്‍ ശേഖരനെ തര്‍ക്ക ഭൂമിയില്‍ പിതൃസഹോദരനായ കൃഷ്ണന്‍ കുട്ടി വെടിവെച്ച് കൊന്നതിന് കേസുണ്ടായിരുന്നു. ചെറിയച്ഛന്‍ അനുജന്‍ ശേഖരനെ വധിച്ചതിലുള്ള വിരോധത്താല്‍ കൃഷ്ണന്‍ കുട്ടിയുമായി നാണപ്പന്‍ പിന്നീട് ഏറ്റുമുട്ടി. ഈ സംഘര്‍ഷത്തില്‍ നാണപ്പന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ് ഡയറിയില്‍ ഉള്ളത്.
വര്‍ഷങ്ങള്‍ക്കുശേഷം കുത്തിപ്പൊക്കുന്ന ഈ കേസ് യോജിപ്പില്‍ കഴിയുന്ന കുടുംബാംഗങ്ങളില്‍ വീണ്ടും വിള്ളല്‍ സൃഷ്ടിക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്.
English Summery
Family members against political move on Muttukad Nanappan's murder case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.