Family Meeting | ഐആര്‍പിസി ലഹരി മുക്തരുടെ കുടുംബ സംഗമം നവംബര്‍ 16 ന് നടക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇനീഷ്യറ്റീവ് ഫോര്‍ റിഹാബിലേറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ (ഐആര്‍പിസി) കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ലഹരിയാകാം ജീവിതത്തോട് എന്ന സന്ദേശവുമായി ലഹരി മുക്തരുടെ കുടുംബ സംഗമം നവംബര്‍ 16ന് ബുധനാഴ്ച രണ്ട് മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷനാകും.

Aster mims 04/11/2022

ലഹരിമുക്തരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ ആദരിക്കും. രാമചന്ദ്രന്‍ കടന്ന പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, ഐആര്‍പിസി ചെയര്‍മാന്‍ എം.പ്രകാശന്‍, ട്രഷറര്‍ സി എം സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ലഹരിമുക്തരായ നാനുറിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Family Meeting | ഐആര്‍പിസി ലഹരി മുക്തരുടെ കുടുംബ സംഗമം നവംബര്‍ 16 ന് നടക്കും

ലഹരിക്ക് അടിമപ്പെട്ട 70 ശതമാനത്തിലേറെ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ഐആര്‍പിസി ചെയര്‍മാന്‍ എം പ്രകാശന്‍, ട്രഷറര്‍ സി എം സത്യന്‍, ജില്ലാ സെക്രടറി കെ വി മുഹമ്മദ് അശ്‌റഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Inauguration, Press meet, Family, Meeting, Drug, Addict, Family meeting of IRPC drug addicts will be held on November 16.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script