Criticism | എഡിഎമ്മിന്റെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന് കുടുംബം, അന്വേഷണം വഴിതെറ്റുന്നുവെന്ന് ആരോപണം; ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ വിധി നവംബര്‍ 8ന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കം.
● കുടുംബാംഗങ്ങളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
● കലക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായില്ല.
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) കേസ് സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. പ്രത്യേക അന്വേഷണ സംഘം തെറ്റായ ദിശയിലേയാണ് പോകുന്നതെന്ന ആരോപണം കഴിഞ്ഞ ദിവസം കുടുംബത്തിന് വേണ്ടി ദിവ്യയുടെ ജാമ്യപേക്ഷയ്‌ക്കെതിരെ ഹാജരായ അഡ്വ. ജോണ്‍ റാല്‍ഫ് ആരോപിച്ചിരുന്നു.
നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് അന്വേഷണസംഘം നടത്തുന്നതെന്ന ആരോപണം കുടുംബത്തിനുണ്ട്. ഇതാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം.
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി ഇനിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. കലക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകന്‍ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബര്‍ 14 ന്, പെട്രോള്‍ പമ്പ് അപേക്ഷകനായ പ്രശാന്ത് കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലേക്ക് പോകുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഉച്ചക്ക് 1.40നാണ് വിജിലന്‍സ് ഓഫീസില്‍ നിന്ന് പ്രശാന്ത് തിരിച്ചിറങ്ങുന്നത്. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആരോപണം ഉന്നയിക്കും മുന്‍പ് കൈക്കൂലി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാന്‍ പ്രതിഭാഗവും ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ചയാണ് തലശ്ശേരി ജില്ലാ കോടതി ഉത്തരവ് പറയുക. കഴിഞ്ഞ ഒന്‍പത് ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ.
#ADMdeath #CBIprobe #Kerala #Kannur #justicefornaveenbabu #corruptionallegations
