KSRTC Employee Suspended |വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസ്; കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ നടപടി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അങ്കമാലി: (www.kvartha.com) വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ നടപടി. അങ്കമാലി ഡിപോ ഡ്രൈവര്‍ എം വി രതീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് പ്രചരിപ്പിച്ചത്.
Aster mims 04/11/2022

കെഎസ്ആര്‍ടിസി ജീവനക്കാര്‍ മെയ് 13 മുതല്‍ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സര്‍കാരിന്റെ മാനേജ്‌മെന്റിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ എഴുതിയ നോടീസ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

KSRTC Employee Suspended |വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസ്; കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ നടപടി

തുടര്‍ന്ന് അങ്കമാലി ഡിപോയിലെ ഡ്രൈവര്‍ എം വി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നാലെയാണ് രതീഷിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

Keywords:  News, Angamali, Kerala, Suspension, KSRTC, Case, Message, False message spread; KSRTC employee suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script