SWISS-TOWER 24/07/2023

Relief | ഹോമിയോ മരുന്ന് കഴിച്ചപ്പോൾ ബ്രത്ത് അനലൈസറിൽ തെറ്റായ റീഡിംഗ്; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ നടപടി ഒഴിവാക്കി

 
False Breathalyzer Reading After Homeopathic Medicine; Action Against KSRTC Driver Avoided
False Breathalyzer Reading After Homeopathic Medicine; Action Against KSRTC Driver Avoided

Image Credit: Facebook/ Homeopathy Homeobook

ADVERTISEMENT

● കെഎസ്ആർടിസി ഡ്രൈവർ ടി.കെ. ഷിദീഷിനെതിരെയുള്ള നടപടി ഒഴിവാക്കി.
● കെഎസ്ആർടിസി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ തെറ്റ് സംഭവിച്ചത് ഹോമിയോ മരുന്ന് കഴിച്ചപ്പോഴാണെന്ന് കണ്ടെത്തി.
● ഷിദീഷ് മദ്യം കഴിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡിന് ബോധ്യപ്പെട്ടു.
● മുൻപ് മദ്യപിച്ചെന്ന് കണ്ടെത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കോഴിക്കോട്: (KVARTHA) ബ്രത്ത് അനലൈസറിൽ തെറ്റായ റീഡിംഗ് രേഖപ്പെടുത്തിയതിനെ തുടർന്ന് ജോലി ചെയ്യാൻ അനുവദിക്കാതിരുന്ന കെഎസ്ആർടിസി ഡ്രൈവർ ടി.കെ. ഷിദീഷിനെതിരായ നടപടി കെഎസ്ആർടിസി ഒഴിവാക്കി. ഹോമിയോ മരുന്ന് കഴിച്ചപ്പോഴാണ് ബ്രത്ത് അനലൈസറിൽ തെറ്റായ റീഡിംഗ് രേഖപ്പെടുത്തിയതെന്ന് കെഎസ്ആർടിസി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതോടെയാണ് ഷിദീഷിനെതിരായ നടപടി കെഎസ്ആർടിസി ഒഴിവാക്കിയത്.
കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായ ആർ.ഇ.സി. മലയമ്മ സ്വദേശി ടി.കെ. ഷിദീഷ് ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് സംഭവം. മാനന്തവാടിയിലേക്ക് യാത്ര പുറപ്പെടും മുൻപ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഒൻപത് പോയിന്റ് റീഡിംഗ് കാണിച്ചു. ഇതോടെ ഷിദീഷിനെ വാഹനം ഓടിക്കാൻ മേലധികാരികൾ അനുവദിച്ചില്ല. ഹോമിയോ മരുന്നാണ് കഴിച്ചതെന്നും മദ്യം കഴിക്കാത്ത ആളാണെന്നും ഷിദീഷ് പറഞ്ഞെങ്കിലും അധികൃതർ ഇത് അംഗീകരിച്ചില്ല. തുടർന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകാൻ ഷിദീഷിന് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരത്തെ മെഡിക്കൽ ബോർഡിനും വിജിലൻസ് ബോർഡിനും മുന്നിൽ ഹാജരായ ഷിദീഷ് ഹോമിയോ മരുന്നുമായാണ് പരിശോധനയ്ക്ക് എത്തിയത്. ആദ്യം മരുന്ന് കഴിക്കാതെ പരിശോധന നടത്തിയപ്പോൾ റീഡിംഗ് പൂജ്യമായിരുന്നു. പിന്നീട് മരുന്ന് കഴിച്ചശേഷം പരിശോധിച്ചപ്പോൾ റീഡിംഗ് അഞ്ച് കാണിച്ചു. ഇതോടെ മദ്യം കഴിച്ചിട്ടല്ല റീഡിംഗ് കാണിച്ചതെന്ന് ബോർഡിന് ബോധ്യപ്പെട്ടു. തുടർന്ന് നടപടി ഉണ്ടാകില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

Aster mims 04/11/2022

KSRTC withdrew action against driver T.K. Shidheesh after tests at the KSRTC headquarters clarified that a false positive reading on the breathalyzer was due to his consumption of homeopathic medicine. Initial readings prevented him from duty, but medical board examination in Thiruvananthapuram confirmed his claim, leading to the cancellation of disciplinary measures.

#KSRTC #Homeopathy #Breathalyzer #FalseReading #Kerala #News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia