സ്ത്രീകളെ പീഡിപ്പിച്ച് മോഷണം; മുഖ്യപ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
Aug 8, 2012, 09:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: വിവാഹാലോചന നടത്തി സ്ത്രീകളെ പീഡിപ്പിച്ച് അവരുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പ് വീരന്മാരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. പത്തനാപുരം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടത്.
സംസ്ഥാനത്തുടനീളമുള്ള നൂറിലേറെ യുവതികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിവാഹമോചനം നടത്തിയ യുവതികളാണ് ഇവരുടെ പ്രധാന ഇരകള്‍. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലെ യുവതികളാണ് ഇവരുടെ തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. തിരുവനന്തപുരം സ്വദേശി മുജീബ്, ഷാജി എന്നിവരെയാണ് പോലീസ് തിരയുന്നത്.
പത്തനാപുരം സ്വദേശിയായ യുവതി നല്‍കിയ വിവാഹ പരസ്യം കണ്ട് ഫോണില്‍ വിളിച്ച മുജീബ് വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടിയെ കോട്ടയം നഗരത്തിലേക്ക് ക്ഷണിച്ചു. രാവിലെ 10 മണിക്ക് എത്താനാണ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടി കൃത്യസമയത്ത് എത്തിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് രാത്രി വൈകിയാണ് മുജീബ് എത്തിയത്. കോട്ടയത്തെ ഒരു ലോഡ്ജില്‍ ഇരുവരും ഒരുമിച്ച് താമസിച്ചു. പിറ്റേന്ന് വിവാഹം കഴിക്കാമെന്നായിരുന്ന വാഗ്ദാനം. രാത്രിയില്‍ മുജീബ് തന്നെ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. രാവിലെ യുവതിയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളുമായി യുവാവ് രക്ഷപെട്ടു.

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൂറോളം യുവതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. കോഴിക്കോടും മലപ്പുറത്തും കോട്ടയം ജില്ലയിലും മൂന്ന് വിവാഹങ്ങള്‍ പറഞ്ഞുറപ്പിച്ച ശേഷമാണ്പത്താനാപുരം സ്വദേശിയായ യുവതിയെ ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. 12 ലക്ഷം രൂപവരെ പല പെണ്‍കുട്ടികളുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ തട്ടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഷാജിയെന്ന് മറ്റൊരു കൂട്ടാളികൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തി.
വിവാഹ പരസ്യം കണ്ട് വിളിക്കാന്‍ എപ്പോഴും പുതിയ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. വെഞ്ഞാറമ്മൂട് സ്വദേശിയായ ഒരാളുടെ പാസ്പോര്‍ട്ട് രേഖകളും വേറെ പലരുടേയും ഫോട്ടോയും നല്‍കിയാണ് സിം കാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും സിം കാര്‍ഡ് വാങ്ങുന്നതിനായി എത്തിയ പ്രതികളുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിയുകയായിരുന്നു. അന്വേഷത്തില്‍ പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. തട്ടിപ്പ് വീരനെ പിടികൂടാന്‍ കോട്ടയം വൈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
English Summery
Faking: Main accusers pictures out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.