മലപ്പുറത്ത് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇറാന്‍ സ്വദേശി പിടിയില്‍

 


മലപ്പുറത്ത് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇറാന്‍ സ്വദേശി പിടിയില്‍
മലപ്പുറം: മലപ്പുറത്ത് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഇറാന്‍ സ്വദേശി പിടിയില്‍. ഇറാനിലെ റുസ്താരി ബാഹരിസ്താന്‍ വില്ലേജിലെ ബുസ്താന്‍ ബുസേറയിലെ പത്താഹ് അലിയുടെ മകന്‍ ചന്തീസ് ബാഹദൂരി (58)യെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്തത്. വ്യാജരേഖകള്‍ ചമച്ച് 12 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുകയായിരുന്നു ഇയാള്‍.

1999 മുതല്‍ വ്യാജ മേല്‍വിലാസവും പാസ്‌പോര്‍ട്ടും ഉപയോഗിച്ച് ഇന്ത്യയില്‍ കഴിഞ്ഞുവരികയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കുകയും തേഞ്ഞിപ്പലത്ത് സ്ഥിര താമസമാക്കുകയുമായിരുന്നു. അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ വടക്കുപറമ്പ് ഹൗസ് മാരിയാട് പിഒ മഞ്ചേരി എന്ന പേരിലായിരുന്നു തേഞ്ഞിപ്പലത്ത് താമസിച്ചു വന്നത്.

ചേലമ്പ്ര ചക്കുമാടുകുന്നിലെ വീട്ടില്‍ വച്ചാണ് വെള്ളിയാഴ് വൈകിട്ട് ഇയാളെ തിരൂരങ്ങാടി സിഐ ഉമേഷ്, തേഞ്ഞിപ്പലം എസ്‌ഐ ഹിദായത്തുള്ള മാമ്പ്ര, അഡീഷണല്‍ എസ്.ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മലപ്പുറം എസ്പി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തുവരുന്നു.

Keywords: Arrest,Fake Passport, Malappuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia