ഫൈസല്‍ വധം: കൃത്യം നടത്തിയവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു; കസ്റ്റഡിയിലുള്ളത് സഹോദരീ ഭര്‍ത്താവും ആര്‍ എസ് എസ് പ്രവര്‍ത്തകരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 22.11.2016) ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സഹോദരീ ഭര്‍ത്താവ് അടക്കം എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊടിഞ്ഞി സ്വദേശിയായ അനില്‍ കുമാര്‍ എന്ന ഫൈസല്‍ (30) വെട്ടേറ്റ മരിച്ച കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അനില്‍ ഇസ്ലാം മതം സ്വീകരിച്ചതാണ് പ്രതികളെ കൊലയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കൃത്യം നടത്തിയവരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായും അറിയുന്നു. അടുത്ത ദിവസത്തിനുള്ളില്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കും. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ബന്ധു നേരത്തെ തന്നെ ഫൈസലിന്റെ തലയറുക്കുമെന്ന് ഭീഷണി മുഴക്കിയതായും പറയുന്നു.

ഫൈസല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന വിവരം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ഇതാണ് കൊലയ്ക്ക് പിന്നില്‍ ബന്ധുക്കളും ഉള്‍പെട്ടതായി സംശയിക്കാന്‍ കാരണം. ഫൈസല്‍ മതം മാറിയതിന് പിന്നാലെ ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

ഫൈസല്‍ മതം മാറിയപ്പോഴും മാതാപിതാക്കള്‍ പഴയ ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്ത ബന്ധുക്കളായ ചിലരാണ് ഫൈസലിനെതിരെ ഗൂഢാലോചന നടത്തിയതെന്നാണ് സംശയിക്കുന്നത്. നാട്ടിലുള്ള അടുത്ത സുഹൃത്തുക്കളും ഗള്‍ഫില്‍ ജോലി സ്ഥലത്തുള്ള സുഹൃത്തുക്കളും നാട്ടില്‍ നിന്നും താമസം മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്റെ നാട്ടുകാരെ വിശ്വാസമാണെന്നും ഇവിടെ സുരക്ഷിതനാണെന്നുമായിരുന്നു ഫൈസല്‍ നല്‍കിയ മറുപടി.

ശനിയാഴ്ച പുലര്‍ച്ചെ ബന്ധുക്കളെ കൂട്ടാനായി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ തിരൂരങ്ങാടി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫൈസലിനെ ഒരു സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്. ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയായിരുന്നു കൊലപാതകം നടന്നത്.

ഫൈസല്‍ വധം: കൃത്യം നടത്തിയവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു; കസ്റ്റഡിയിലുള്ളത് സഹോദരീ ഭര്‍ത്താവും ആര്‍ എസ് എസ് പ്രവര്‍ത്തകരും

Keywords : Malappuram, Murder, Case, Police, Investigates, RSS, Islam, Kerala, Faisal murder case: 8 in Police custody.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script