'എന്തായാലും നിങ്ങള്‍ രാഷ്ട്രിയക്കാര്‍ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവന്‍ വെച്ചാണ്, അതിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരും'; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

 


ADVERTISEMENT


കൊച്ചി: (www.kvartha.com 04.06.2020) അഫറഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാകുന്നു. പരിശോധന സംവിധാധങ്ങള്‍ ഒന്ന് ശക്തമാക്കിയിരുന്നെങ്കില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാവില്ലായിരുന്നുവെന്നും പോസ്റ്റീവായ രോഗികളുടെ എണ്ണം കുറക്കാമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു. രാഷ്ട്രിയക്കാര്‍ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവന്‍ വെച്ചാണ്. അതിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു.

രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് പ്രവാസികളുടെ മടങ്ങി വരുന്നതിന് ഒരു തീരുമാനമെടുക്കണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പരസ്പരം പോരടിച്ച് വിജയിക്കുവാനുളള സമയമല്ല ഇത്. രോഗബാധ കുറക്കുവാനും വളരെ സുരക്ഷിതരായി പ്രവാസികളെ നാട്ടിലെത്തിക്കുവാനും വേണ്ട നടപടികള്‍ ഒരുമിച്ച് തീരുമാനമെടുക്കുകയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

'എന്തായാലും നിങ്ങള്‍ രാഷ്ട്രിയക്കാര്‍ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവന്‍ വെച്ചാണ്, അതിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരും'; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര സഹമന്ത്രി ശ്രീ മുരളീധരന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും, അതിനെ നിഷേധിച്ച് കൊണ്ട് മുഖ്യമന്ത്രിയും. ഇവിടെ ആരെയാണ് പ്രവാസികളായ നമ്മള്‍ വിശ്വസിക്കേണ്ടത്. ഞങ്ങള്‍ ഇനി എന്താണ് ചെയ്യേണ്ടത്. എവിടെയാണ് ഇനി സംസാരിക്കേണ്ടത്. ആരോടാണ് ഞങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കേണ്ടത്. പേരിന് മാത്രം പത്രസമ്മേളനവും പ്രസ്താവനകളുമായി കേരളത്തിലെ പ്രതിപക്ഷവും. പ്രവാസികള്‍ക്ക് വേണ്ടി ശക്തമായ പ്രതിഷേധമൊന്നും പ്രതിപക്ഷ കക്ഷികള്‍ ചെയ്ത് കണ്ടില്ല. ഇതൊക്കെ കാണുമ്പോള്‍ പഴയകാലത്തെ രാഷ്ട്രിയ സിനിമകള്‍ ഓര്‍മ്മ വരുന്നു.ഭരണകക്ഷി നേതാവായ മന്ത്രിയോട് പ്രതിപക്ഷകക്ഷി നേതാക്കള്‍ പറയുന്നത്.

നിങ്ങള്‍ അങ്ങ് കാര്യങ്ങള്‍ നടത്തിക്കോളു. ഞങ്ങള്‍ പേരിന് മാത്രം സമരം നടത്തും. അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അതുപോലെയാണ് ഇപ്പോള്‍ പ്രവാസിയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രസ്താവനങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും തോന്നുന്നത്. എന്തോ ഒരു നാടകം ഇതിന്റെ പിന്നിലുണ്ടോയെന്ന് ഒരു സംശയം. എന്തായാലും നിങ്ങള്‍ രാഷ്ട്രിയക്കാര്‍ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവന്‍ വെച്ചാണ്. അതിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരും. നിങ്ങള്‍ രാഷ്ട്രീയക്കാരും മന്ത്രിമാരും ഇവിടെ വരുമ്പോള്‍ ഞങ്ങള്‍ പ്രവാസികള്‍ നിങ്ങളുടെ പാര്‍ട്ടി ഏതാണെന്ന് ഞങ്ങള്‍ നോക്കിയിട്ടില്ല. നിങ്ങള്‍ക്ക് സംഭാവന തരുന്ന കാര്യത്തില്‍ ഞങ്ങള്‍ കൊടിയുടെ നിറം നോക്കാറില്ല.ആ ഒരു നന്ദിയെങ്കിലും ഞങ്ങള്‍ പ്രവാസികളോട് ഈ അവസരത്തില്‍ കാണിച്ച് കൂടെ? എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരോടും ഞങ്ങള്‍ അപേക്ഷിക്കുകയാണ്.

ഞങ്ങള്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കണം. പരസ്പര വിരുദ്ധ പ്രസ്താവനകള്‍ക്ക് പകരം മുഖ്യമന്ത്രി സര്‍വ്‌ലകഷി യോഗം വിളിച്ച് യോജിച്ച് ഒരു തീരുമാനമെടുക്കുക.അതാണ് ഈ അവസരത്തില്‍ വേണ്ടത്. കോവിഡ് എന്ന മഹാമാരിയെ ഗവണ്‍മെന്റ് മാത്രം വിചാരിച്ചാല്‍ അതിനെ തളക്കാന്‍ കഴിയില്ല. ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. മെയ് മാസം 7 തീയതി മുതലാണ് വന്ദേ ഭാരത് മിഷന്‍ തുടങ്ങുന്നത്. അന്ന് ഞാന്‍ FB യില്‍ ഒരു post ഇട്ടിരുന്നു. പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ടു പോകുമ്പോള്‍ എടുക്കേണ്ടതായ കുറച്ച് കാര്യങ്ങള്‍.അത് വേണ്ടപ്പെട്ട അധികാരികളെ അറിക്കുകയും ചെയ്തിരുന്നു. പരിശോധന സംവിധാധങ്ങള്‍ ഒന്ന് ശക്തമാക്കിയിരുന്നെങ്കില്‍ ഇത്രയധികം രോഗികള്‍ ഉണ്ടാവില്ലായിരുന്നു.

പോസ്റ്റീവായ രോഗികളുടെ എണ്ണം കുറക്കാമായിരുന്നു. കോവിഡ് ടെസ്റ്റ് ഇവിടെ നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമെ യാത്രക്കാരെ കൊണ്ട് വരാന്‍ പാടുളളുവെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ആവശ്യമായ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് പ്രവാസികളെ മടക്കി കൊണ്ട് വരുന്നതെന്ന് കേന്ദ്ര സഹമന്ത്രിയും തിരിച്ച് മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയിരുന്നു. അന്ന് മുതല്‍ പരസ്പരം വിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരള സര്‍ക്കാരില്‍ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്. അതിന്റെ Result ആണ് ഇത്രയധികം രോഗികള്‍ കൂടുവാന്‍ കാരണം. ഇനിയും സമയമുണ്ട്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് പ്രവാസികളുടെ മടങ്ങി വരുന്നതിന് ഒരു തീരുമാനമെടുക്കണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പരസ്പരം പോരടിച്ച് വിജയിക്കുവാനുളള സമയമല്ല ഇത്. രോഗബാധ കുറക്കുവാനും, വളരെ സുരക്ഷിതരായി പ്രവാസികളെ നാട്ടിലെത്തിക്കുവാനും വേണ്ട നടപടികള്‍ ഒരുമിച്ച് തീരുമാനമെടുക്കുക. ഇനിയും സമയം വൈകിട്ടില്ല. അത് ഓര്‍ക്കുന്നത് നന്നായിരിക്കും.

'എന്തായാലും നിങ്ങള്‍ രാഷ്ട്രിയക്കാര്‍ കളിക്കുന്നത് ഇവിടെത്തെ പ്രവാസികളുടെ ജീവന്‍ വെച്ചാണ്, അതിന് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ കണക്ക് പറയേണ്ടി വരും'; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്



Keywords:  Kochi, News, Kerala, Facebook, post, Expat, Facebook post of Ashraf Thamarasery
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia