തിരുവനന്തപുരം: കൂറുമാറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കര നിയമസഭാമണ്ഡലത്തില്‍ എല്‍.ഡി.എഫിനെതിരെ മത്സരിച്ച അതേ ശെല്‍വരാജ് വിജയകുതിപ്പ് തുടരുമ്പോള്‍ എല്‍.ഡി.എഫിന് അടിതെറ്റി വീഴാന്‍ കാരണങ്ങള്‍ പലതുണ്ട്. എഫ്. ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കി നാടാര്‍ വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന സി.പി.എമ്മിന്റെ തന്ത്രവും പാളിയതാണ് കണ്ടത്. ഇത്രയും ചൂടും വാശിയും തിളച്ചുമറഞ്ഞ മറ്റൊരു ഉപതിരഞ്ഞെടുപ്പും കേരളത്തില്‍ നടന്നിട്ടില്ല. കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ കൂറുമാറി ത്രിവര്‍ണ്ണപതാകയേന്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായത് ശെല്‍വരാജ് മാത്രമാണ്. കൂറുമാറിയ ഉടന്‍ യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പ്രസ്താവിച്ച ശെല്‍വരാജ് പ്രതീക്ഷച്ചതുപോലെ തന്നെ കോണ്‍ഗ്രസ് ക്യാമ്പിലെത്തുകയായിരുന്നു. കാലുമാറിയായും വര്‍ഗ്ഗവഞ്ചകരായും ശെല്‍വരാജിനെതിരെ മുദ്രകുത്തികൊണ്ടാണ് സി.പി.എം ഈ തിരഞ്ഞെടുപ്പിനെ അഭിമുഖികരിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനൊപ്പം സി.പി.എം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിഭാഗീയതയുടെ പരകോടിയിലെത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേര്‍ക്ക് നേര്‍ നിന്ന് കൊമ്പുകോര്‍ത്തു. അതിനിലയിലാണ് ഒഞ്ചിയത്ത് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ടത്. ഇതുകൂടിയായതോടെ നെയ്യാറ്റിന്‍കരയില്‍ സി.പി.എം കാലിടറി വീണു. സി.പി.എം നേതാക്കള്‍ ഒന്നൊന്നായി ജയിലിലടക്കപ്പെടുകയും, തലശ്ശേരിയിലെ ഫസല്‍ വധക്കേസും, തളിപ്പറമ്പിലെ ഷുക്കൂര്‍ വധവും, ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗവും, തിരഞ്ഞെടുപ്പ് ദിവസം വി.എസിന്റെ ടി.പി ചന്ദ്രശേഖരന്റെ ഗൃഹസന്ദര്‍ശനവും എല്ലാം കൂടിയായപ്പോള്‍ സി.പി.എമ്മിന്റെ ഇലക്ഷന്‍ മാനേജര്‍മാര്‍ പരാജയം സുനിശ്ചിതമാക്കിയിരുന്നു. അതാണ് വെള്ളിയാഴ്ച പുറത്തുവന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തിലൂടെ കേരളം കണ്ടത്.
(Updated)
നെയ്യാറ്റിന്‍കര: എഫ് ലോറന്‍സ് മുന്നില്‍
നെയ്യാറ്റിന്‍ ക ര: നെയ്യാറ്റിന്‍കരയില്‍ വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പുരോഗമിക്കുമ്പോള്‍ ലോറന്‍സ് 1130 വോട്ടുകള്‍ക്കു മുന്നില്‍. 9081 വോട്ടുകള്‍ ലോറന്‍സിനു ലഭിച്ചു. തൊട്ടുപിറകില്‍ 8571 വോട്ടുകളുമായി ഒ. രാജഗോപാല്‍ മുന്നേറുന്നു. ശെല്‍വരാജ് 598 വോട്ടുകള്‍ക്കു പിന്നിലാണ്. 8135 വോട്ടുകളാണു ശെല്‍വരാജിനു ലഭിച്ചത്.
25 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞു. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ അതിയന്നൂര്‍ പഞ്ചായത്തില്‍ ആദ്യഘത്തില്‍ രാജഗോപാല്‍ ലീഡ് ചെയ്തു. എന്നാല്‍ ലോറന്‍സ് 293 വോട്ടുകള്‍ക്കു ലീഡ് തിരിച്ചു പിടിച്ചു.
ആദ്യ മിനിറ്റുകളില്‍ രാജഗോപാലിന്റെ ലീഡ് 300 കവിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കുത്തനെ താണു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. 24.3 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 25835 വോട്ടുകള്‍ എണ്ണി. 2011 ല്‍ ആദ്യ റൗണ്ടില്‍ മുന്നിട്ടു നിന്നത് എല്‍ഡിഎഫ് ആയിരുന്നു. ശെല്‍വരാജിന്റെ രണ്ടു അപരന്‍മാരും ആദ്യ റൗണ്ടില്‍ 100 വോട്ടുകള്‍ നേടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.