വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ മതിയെന്ന് സര്‍ക്കാര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.06.2020) വിദേശത്തു നിന്ന് വരുന്നവര്‍ക്ക് വീടുകളില്‍ തന്നെ കോവിഡ് നിരീക്ഷണത്തില്‍ കഴിയാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വീടുകളില്‍ സൗകര്യമില്ലെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയാം. വീടുകളില്‍ തീരെ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ മതിയെന്ന് സര്‍ക്കാര്‍

Keywords:  Thiruvananthapuram, News, Kerala, Government, Home, COVID19, Expatriates returning from abroad can be covid quarantine in their home
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia