ടിപി വധം: പാനൂര്‍, ഒഞ്ചിയം സിപിഐഎം ഏരിയ കമ്മിറ്റികളുടെ പങ്ക് തെളിഞ്ഞു
May 17, 2012, 09:00 IST
Add caption |
കോഴിക്കോട്: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ പാനൂര്‍, ഒഞ്ചിയം സിപിഐഎം ഏരിയ കമ്മിറ്റികളുടെ പങ്ക് വ്യക്തമാക്കി പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ രണ്ട് ഏരിയാ കമ്മിറ്റികളുടേയും ഒത്താശയോടെ മാഹി, ചൊക്ലി പ്രദേശങ്ങളില്‍ ഗൂഡാലോചന നടന്നതായി പോലീസ് വ്യക്തമാക്കി. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം കെ സി രാമചന്ദ്രന്‍ കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ വീട്ടിലെത്തിയാണ് കൊല ആസൂത്രണം ചെയ്തത്. ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കിയതും ടിപിയെ കൊടി സുനിക്ക് കാണിച്ചുകൊടുത്തതും കെ.സി രാമചന്ദ്രനാണെന്ന് വ്യക്തമായിട്ടുണ്ട്. കണ്ണൂരിലെ സിപിഐഎം നേതാവിന് വേണ്ടിയാണ് താനിത് ചെയ്തതെന്ന് രാമചന്ദ്രന്‍ പോലീസില്‍ കുറ്റസമ്മതവും നടത്തി. കൊടി സുനിക്ക് ഒരു ലക്ഷം രൂപയാണ് ഇയാള്‍ കൊലയ്ക്കുള്ള പ്രതിഫലമായി നല്‍കിയത്. കേസിലെ മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
English Summery
Evidence on CPIM participation in TP murder presents before court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.