ടിപി വധം: പി മോഹനന്‍ ഫോണ്‍ വിളിക്കാത്തതും തെളിവ്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: പി മോഹനന്‍ ഫോണ്‍ വിളിക്കാത്തതും തെളിവ്!
കോഴിക്കോട്: സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ ടിപി കൊല്ലപ്പെട്ട ദിവസം രാത്രി അധികം ഫോണ്‍ വിളികള്‍ നടത്താത്തതും അന്വേഷണ സംഘത്തിന്‌ തെളിവാകും.

സാധാരണ പാര്‍ട്ടി നേതാക്കള്‍ രാത്രി അന്‍പതിലധികം കോളുകള്‍ ചെയ്തപ്പോള്‍ മോഹനന്‍ വിളിച്ചത് ആറ് കോളുകള്‍ മാത്രമാണ്‌. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ള ചിലരുടെ ഫോണ്‍ വിളികള്‍ അറ്റന്‍ഡ് ചെയ്തിട്ടുമില്ല. രാത്രി പതിനൊന്നോടെയാണ് ആദ്യ കോള്‍ മോഹനന്റെ മൊബൈല്‍ ഫോണിലേക്ക് വന്നത്. ടിപി കൊല്ലപ്പെട്ടു എന്ന് അറിയിക്കാനായിരുന്നു ഈ കോള്‍ എന്നാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പിന്നീടു വന്ന മിക്ക കോളുകളും മോഹനന്‍ അറ്റന്‍ഡ് ചെയ്തില്ലെന്നു മാത്രമല്ല പുറത്തേക്കു വിളിക്കാതിരിക്കാനും ശ്രദ്ധിച്ചു. അന്വേഷകര്‍ ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ മോഹനന്‍ തയാറായില്ല. 

ചോദ്യം ചെയ്യലില്‍ മോഹനന്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയില്ലെങ്കിലും ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷകര്‍ പറയുന്നത്. വധ ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതല്‍ നേതാക്കളുടെ വിവരങ്ങള്‍ മോഹനന്‍ ബോധപൂര്‍വം മറച്ചു വയ്ക്കുകയാണെന്നു സംശയവുമുണ്ട്. ഇതിനിടെ 70 പ്രതികള്‍ ഉള്‍പ്പെടുന്ന കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതായും റിപോര്‍ട്ടുണ്ട്.

English Summery
Evidence against P Mohanan on TP murder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia