ET Mohammad Basheer | വി എം കുട്ടിയുടെ ഇടപെടലില്‍ മാപ്പിളപ്പാട്ടിന്റെ ജനകീയത വര്‍ധിച്ചു, ആളുകളോട് നല്ല രീതിയില്‍ പെരുമാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഇ ടി മുഹമ്മദ് ബശീര്‍ എം പി
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ മുഖ്യ പങ്ക് വി എം കുട്ടിയുടെതെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എം പി. കേളി-കേരളയുടെ നേതൃത്വത്തില്‍ കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച വി എം കുട്ടി ഒന്നാം സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ കലോത്സവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ യഥാര്‍ഥ മാപ്പിളപ്പാട്ടുകള്‍ ഇല്ലാതാകുമായിരുന്നു. ഇതിനായാണ് മത്സരങ്ങളില്‍ പല നിബന്ധനകളും കൊണ്ടുവന്നത്. പല പാരമ്പര്യ കലകളുടെയും സ്ഥിതി ഇതു തന്നെയാണ്. വി എം കുട്ടിയുടെ ഇടപെടലില്‍ മാപ്പിളപ്പാട്ടിന്റെ ജനകീയത വര്‍ധിച്ചു. പാട്ടിലും ചിത്രരചനയിലും മറ്റും ഏറെ പ്രശസ്തി ഉണ്ടായിട്ടും ആളുകളോട് നല്ല രീതിയില്‍ പെരുമാറിയ വ്യക്തിത്വമായിരുന്നു വി എം കുട്ടിയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു.
കെ ഇ എന്‍ കുഞ്ഞഹമ്മദ് സാസ്‌ക്കാരിക പ്രഭാഷണം നടത്തി. മിത്തോ ക്രസിയും ഓടോക്രസിയും കൂടി നമ്മുടെ നാട് ഭരിക്കുന്ന ഒരു കാലത്ത്, തന്റെ കലയിലൂടെ മതനിരപേക്ഷതയെ സമൂഹത്തിന് മനസിലാക്കി കൊടുത്ത വ്യക്തത്വമായിരുന്നു വി എം കുട്ടിയെന്ന് കെ ഇ എന്‍ അഭിപ്രായപ്പെട്ടു. മുഴുവന്‍ മനുഷ്യരുടെയും മനസ് ഏതു സമയത്തും ജീര്‍ണത പൊങ്ങി വരാവുന്ന അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു.
കേളി-കേരള പ്രസിഡന്റ് ടി പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ആശ സെക്രടറി കെ കെ അബ്ദു സലാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്‍ഡ്യ റീജ്യന്‍ ട്രഷറര്‍ രാമചന്ദ്രന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. കേളി കേരള ജനറല്‍ സെക്രടറി കെ പി യു അലി സ്വാഗതവും പ്രകാശ് പൊതായ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകന്‍ ഫൈസല്‍ എളേറ്റില്‍ ന്റെ നേതൃത്ത്വത്തില്‍ വി എം കുട്ടിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഐ പി സിദ്ദിഖ്, മണ്ണൂര്‍ പ്രകാശ്, എം എ ഗഫൂര്‍, വിളയില്‍ ഫസീല, മുക്കം സാജിത, സീന രമേശ്, അനാമിക സിത്തു, ഹാരിസ് കാലികറ്റ് എന്നിവര്‍ ഒരുക്കിയ സംഗീത വിരുന്നുമുണ്ടായിരുന്നു.
Keywords: Kozhikode, News, Kerala, Inauguration, ET Mohammad Basheer MP about MV Kutty.

