Strike | 'മതിയായ വേതനം ലഭിക്കുന്നില്ല, തൊഴില്‍ ചൂഷണം'; എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ച് എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം തിങ്കളാഴ്ച ആരംഭിച്ചു. മിനിമം നിരക്ക് ഉയര്‍ത്തണമെന്നും തേര്‍ഡ് പാര്‍ടി കംപനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Aster mims 04/11/2022

ലേബര്‍ കമീഷനര്‍ സമരക്കാരുമായി തിങ്കളാഴ്ച ചര്‍ച നടത്തും. ശനിയാഴ്ച സ്വിഗ്ഗി കംപനിയുമായുള്ള ചര്‍ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ 8 കിമി ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്.

Strike | 'മതിയായ വേതനം ലഭിക്കുന്നില്ല, തൊഴില്‍ ചൂഷണം'; എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സ്വിഗ്ഗി ജീവനക്കാര്‍ പറയുന്നത്. 10 കിലോമീറ്റര്‍ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാല്‍ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന 10 കിലോമീറ്റര്‍ ദൂരം കൂടികണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കംപനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

അതേസമയം കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍ സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല. മറ്റൊരു തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗ്ഗി വിതരണക്കാര്‍ക്ക് തിരിച്ചടിയിട്ടുണ്ട്. നാല് കിലോമീറ്ററിന് സ്വിഗ്ഗി വിതരണക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി തുക തേര്‍ഡ് പാര്‍ടി അപ്ലികേഷന് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്.

Keywords: Kochi, News, Kerala, Strike, Ernakulam, Food, Ernakulam: Swiggy employees started indefinite strike.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia