Accident | കാറും ബൈകും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

എറണാകുളം: (www.kvartha.com) കാലടിയില്‍ കാറും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടില്‍ അമിത്ത് (21) ആണ് മരിച്ചത്. ബൈകിന് പിറകിലിരുന്ന സുഹൃത്തിനെ പരുക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster_MIMS

വെള്ളിയാഴ്ച രാത്രി 12.00 മണിയോടെ കാലടി മലയാറ്റൂര്‍ റോഡില്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വാഹനപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാലടി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ മെംബര്‍ മിനി സേവ്യറിന്റെ ഇളയ മകനാണ് അമിത്ത്. സഹോദരന്‍: അമല്‍ (ജര്‍മനി).

Accident | കാറും ബൈകും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Keywords:  Ernakulam, News, Kerala, Accident, Death, Ernakulam: Man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia