എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

 


കൊച്ചി: (www.kvartha.com 11.02.2020) എറണാകുളം പളളിക്കരക്കടുത്ത് പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. പിണര്‍മുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയില്‍ ഉള്ള ഫാക്ടറിയാണ് തീപിടുത്തത്തെ തുടര്‍ന്ന് കത്തി നശിച്ചത്. തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും ആറു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ചൊവ്വാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നും ഫോം സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന ഫയര്‍ എഞ്ചിന്‍ കൂടെ എത്തിയതോടെയാണ് തീ നിയന്ത്രിക്കാന്‍ സാധിച്ചത്. ചെരിപ്പ് നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ചു ഷീറ്റുകളാക്കുന്ന ഫാക്ടറിയായിരുന്നു ഇത്. റബ്ബര്‍ മാലിന്യം കത്തിച്ചു കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

Keywords:  Kochi, News, Kerala, Fire, Ernakulam, Factory, Destroy, Waste, Fire force, Rubber factory, Ernakulam factory destroyed in fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia