Complaint | വയോധികയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തിയതായി പരാതി; 'പിന്നില്‍ കുടുംബ വഴക്ക്'

 


ADVERTISEMENT

എറണാകുളം: (KVARTHA) നോര്‍ത് പറവൂരില്‍ വയോധികയുടെ വീട് യുവാവ് ജെസിബി കൊണ്ട് ഇടിച്ചു നിരത്തിയതായി പരാതി. അക്രമത്തിന് പിന്നില്‍ കുടുംബവഴക്കാണെന്ന് പൊലീസ് പറഞ്ഞു. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് തകര്‍ന്നത്.

പൊലീസ് പറയുന്നത്: ലീലയുടെ പേരിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങികൊടുക്കണമെന്ന് സഹോദരന്റെ രമേശ് കുറച്ചുനാളുകളായി ആവശ്യപ്പെട്ടിരുന്നു. വീട്ടുജോലി ചെയ്താണ് അവിവിവാഹിതയായ ലീല ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്.
Aster_MIMS

Complaint | വയോധികയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തിയതായി പരാതി; 'പിന്നില്‍ കുടുംബ വഴക്ക്'

യുവാവ് ഈ വീട് ഇടിച്ചു നിരത്തി സ്ഥലം സ്വന്തമാക്കുമെന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയതെന്ന് പരാതിയില്‍ പറയുന്നു. രമേശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Paravoor, Complaint, House, Destroy, Police, Case, JCB, Crime, Accused, Ernakulam: Elderly woman's house collapsed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia