EP Jayarajan | കണ്ണൂരില്‍ ജനിച്ചു പോയത് ഒരു കുറ്റമല്ല, പി ശശിക്കെതിരെ നടക്കുന്നത് വേട്ടയാടലെന്നും ഇ പി ജയരാജന്‍
Apr 21, 2022, 14:40 IST
കണ്ണൂര്‍: (www.kvartha.com 21.04.2022) കണ്ണൂരില്‍ ജനിച്ചു പോയത് ഒരു കുറ്റമല്ലെന്നും മുസ്ലീം ലീഗിനെയാരും എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശരിയായ നയങ്ങളില്‍ ആകര്‍ഷിച്ചിട്ടാണ് പലരും ഇങ്ങോട്ടു വരുന്നത്. ഇപ്പോള്‍ തന്നെ 99 സീറ്റുകള്‍ എല്‍ഡിഎഫിനുണ്ട്. കഴിഞ്ഞ തവണ തുടര്‍ ഭരണവും കിട്ടിയും ഇനിയും മുന്നണി വികസിപ്പിക്കുകയാണ് ലക്ഷ്യെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍കാരിന്റെ വികസന നയങ്ങളില്‍ ജനങ്ങള്‍ വലിയ തോതില്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴില്ല. മുസ്ലീം ലീഗ് മതേതര പാര്‍ടിയാണോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. മുന്നണി വിപുലീകരിക്കുന്ന കാര്യം എല്‍ഡിഎഫ് ആലോചിച്ചിട്ടില്ലെന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഇടതു മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പാര്‍ടിയാണ് സിപിഐയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
'കെ റെയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിനെ തിരിച്ചു ചവുട്ടിയോയെന്ന കാര്യം പരിശോധിക്കണം, ദേശീയപാതാ വികസനം പോലെ നാടു പുരോഗമിക്കുന്നത് ചിലര്‍ കാണുന്നില്ല. കെ റെയിലിനെന്താ തെറ്റ്. ഈ നാടിന്റെ വികസനം എല്ലാവര്‍ക്കും വേണ്ട. കെ റെയില്‍ ആര്‍ക്കും വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ആരും പട്ടിണി കിടക്കാത്ത ഭവന രഹിതരല്ലാത്ത ഒരു കേരളമാണ് എല്‍ഡിഎഫ് ലക്ഷ്യം' -ഇ പി ജയരാജന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും ലക്ഷ്യം വര്‍ഗീയ ലഹള ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ഡെല്‍ഹിയിലടക്കമുള്ള സ്ഥലങ്ങളില്‍ ഭരണകൂട ഭീകരത അഴിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. കണ്ണൂര്‍ ലോബിയെന്നു പറഞ്ഞു കുറ്റം കണ്ടത്തേണ്ട കാര്യമില്ല. സിപിഎം പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നത് നാടു നോക്കിയല്ല. കണ്ണൂരില്‍ നിന്നും എകെജി, കെപിആര്‍ അടക്കമുള്ള ഒരു പാട് നേതാക്കളുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ പാര്‍ടിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലായത് ആരുടെയും തെറ്റാണെന്ന് പറയരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പി ശശിയെ പൊളിറ്റികല്‍ സെക്രടറിയാക്കുന്നതിന് പാര്‍ടിയില്‍ ചര്‍ചകള്‍ നടന്നുവെങ്കിലും അതൊക്കെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ശശി തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് പറഞ്ഞിട്ടില്ല. ഞാനായിരുന്നു ആ യോഗത്തിലെ അധ്യക്ഷന്‍. ഞാനായിരുന്നു. ജയരാജന്‍ തന്നെ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ നായനാര്‍ മന്ത്രിസഭയില്‍ പൊളിറ്റികല്‍ സെക്രടറിയായി പ്രവര്‍ത്തിച്ചു.
അനുഭവപരിചയമുള്ളയാളാണ് പി ശശി. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും അതു തിരുത്തി മുന്‍പോട്ടു പോവുകയാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. തലശേരി അതിരുപതാ ആര്‍ച് ബിഷപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ലവ് ജിഹാദിനെ കുറിച്ചു പരാമര്‍ശിച്ചത് ശരിയായിട്ടില്ല. പലപ്പോഴും കേന്ദ്ര മന്ത്രിയെന്ന നിലവാരം മറന്നാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്ര മന്ത്രിയാണ് മുരളീധരനെന്നും ജയരാജന്‍ ആരോപിച്ചു. സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷനായി. ടികെഎ ഖാദര്‍ നന്ദി പറഞ്ഞു.
Keywords: Kannur, News, Kerala, E.P Jayarajan, Politics, CPM, LDF, Muslim-League, P Sasi, EP Jayarajan says no one invited the Muslim League to join the LDF.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.