നന്തിക്കരയില്‍ ബൈക് അപടത്തില്‍ എന്‍ജിനിയറിംങ് വിദ്യാര്‍ഥി മരിച്ചു
Mar 6, 2021, 11:56 IST
ADVERTISEMENT
ആമ്പല്ലൂര്‍: (www.kvartha.com 06.03.2021) ദേശീയപാത നന്തിക്കരയില്‍ ബൈക് അപടത്തില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ചു. വേലൂര്‍ വിളക്കത്തല സുരേഷിന്റെ മകന് ശ്രീകാന്ത് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക് ലോറിയില്‍ ഇടിക്കുകയായിരുന്നു.
ബൈകിന് പിറകിലിരുന്ന ശ്രീകാന്ത് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ബൈക് ഓടിച്ചിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. കേച്ചേരി വിദ്യ എന്‍ജിനിയറിംങ് കോളജ് അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ് ശ്രീകാന്ത്.
Keywords: News, Kerala, Death, Accident, Student, bike, Injured, Engineering student dies in bike accident in Nandikkara
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

