നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി; എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Mar 30, 2022, 11:55 IST
കോട്ടയം: (www.kvartha.com 30.03.2022) പാലായില്‍ നിയന്ത്രണം വിട്ട ബൈക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാലാ എന്‍ജിനീയറിങ് കോളജിലെ മെകാനിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പന്തളം സ്വദേശി ഷൈബിന്‍ കെ മാത്യു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി ക്രിസ് സെബാസ്റ്റിയനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രി 12.30 മണിയോടെ ഭരണങ്ങാനം മേരിഗിരി തറപ്പേല്‍ക്കടവ് പാലത്തിന് സമീപമാണ് അപകടം. രണ്ട് ബൈകുകളിലായി പോയ ഒരു സംഘത്തെ കാണാതായതോടെ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് ബൈക് അപകടത്തില്‍പെട്ടതായി കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.
Keywords: Kottayam, News, Kerala, Police, Accident, Death, Injured, Bike, Student, Engineering student died in bike accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.