എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ്‌ സമരം

 


ADVERTISEMENT

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ്‌ സമരം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹതപ്പെട്ട ദുരിതബാധിതരുടെ പട്ടികയിലെ അപാകത പരിഹരിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയാണ് സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ ആവശ്യങ്ങളില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. 

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അര്‍ഹരായ പലരും ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി. ഒഴിവാക്കപ്പെട്ടവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

English Summery
Endosulfan victims' protest in CM's chamber
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia