SWISS-TOWER 24/07/2023

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം രണ്ട് ഘട്ടമായി നല്‍കും

 


ADVERTISEMENT

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം രണ്ട് ഘട്ടമായി നല്‍കും
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദ്ദേശിച്ച തുക സര്‍ക്കാര്‍ രണ്ട് ഘട്ടമായി നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി മരിച്ചവരുടെ കുടുംബത്തിനും രോഗബാധിതരായി കിടപ്പിലായവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മറ്റുള്ളവര്‍ക്ക് മൂന്നുലക്ഷം രൂപ നല്‍കും. മൊത്തം തുകയുടെ ഒരു വിഹിതം രണ്ടു ഗഡുക്കളായി നല്‍കും. ബാക്കി തുക ദുരിത ബാധിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. മൊത്തം നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം ദുരിത ബാധിതരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും തീരുമാനമായി.

ദുരിതബാധിത പട്ടികയിലുള്ള 4880 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. സര്‍ക്കാര്‍ കണക്കു പ്രകാരം 734 പേരാണ് ദുരിതബാധ മൂലം മരിച്ചത്. നഷ്ടപരിഹാര വിതരണത്തിനായി മൊത്തം 186 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പി.സി.കെയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും. ആദ്യഗഡുവായി 27 കോടി രൂപ പി.സി.കെ. ജില്ലാ കലക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ നഷ്ടപരിഹാരം നല്‍കി തുടങ്ങും.

English Summery
Endosulfan: Compensation will gave in installment base.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia