V Abdul Rahman | ഏഴ് വര്‍ഷം കൊണ്ട് 8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് സര്‍കാര്‍, സ്വകാര്യ മേഖലകളിലായി കേരളത്തില്‍ എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. പെരിങ്ങോം പൊന്നംവയല്‍ ഗവ. എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെയും ശുചിമുറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പി എസ് സി വഴി രണ്ട് ലക്ഷം പേര്‍ക്കും സ്വകാര്യ മേഖലയില്‍ ആറ് ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ലഭിച്ചത്.

Aster mims 04/11/2022

കേന്ദ്ര സര്‍കാര്‍ എട്ട് വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഇത്തരത്തില്‍ യുവജനങ്ങള്‍ക്ക് മുന്നില്‍ അനന്ത സാധ്യതയുടെ വാതില്‍ തുറക്കാനായി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ തുടര്‍ച്ചയാണ് ഇന്ന് കേരളത്തില്‍ കാണുന്ന നേട്ടങ്ങള്‍.

V Abdul Rahman | ഏഴ് വര്‍ഷം കൊണ്ട് 8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ആറര ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഇവിടുത്തെ വിദ്യാഭാസത്തിന്റെ ഗുണനിലവാരം കണക്കിലെടുത്താണ് അവരെ മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 1400 കോടി രൂപ ചെലവില്‍ കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സയന്‍സ് പാര്‍കുകള്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

2020-21 വര്‍ഷത്തെ എം എല്‍ എയുടെ ആസ്തി വികസന ഫന്‍ഡില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടം ഒരുക്കിയത്. ഒരുനില കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനകാര്യ കമീഷന്‍ ഗ്രാന്റായ 18 ലക്ഷം രൂപ ചിലവഴിച്ചാണ് ശുചിമുറി ബ്ലോക് സജ്ജമാക്കിയത്.

Keywords: Kannur, News, Kerala, Minister, Employee, Government, Job, Employed eight lakh people in seven years: Minister V Abdul Rahman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia