SWISS-TOWER 24/07/2023

എമേര്‍ജിംഗ് കേരള; കൊച്ചിയില്‍ കനത്ത സുരക്ഷ

 


എമേര്‍ജിംഗ് കേരള; കൊച്ചിയില്‍ കനത്ത സുരക്ഷ
കൊച്ചി: എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കമാകും. പ്രധാനമന്ത്രി മന്‍ മോഹന്‍സിംഗ് ഉല്‍ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ പങ്കെടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ്‌ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

ലെ മെറിഡിയന്‍ഹോട്ടലിലെ ഒമാന്‍ ഹാളില്‍ 11.45ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തിന് തിരികൊളുത്തും. ഗവര്‍ണര്‍എച്ച് ആര്‍ഭരദ്വാജ് കേന്ദ്രമന്ത്രി എ കെ ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസംസംസ്ഥാന മന്ത്രിമാര്‍എന്നിവര്‍ഉദ്ഘാടന ചടങ്ങില്‍പങ്കെടുക്കും. കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളാണ് സമ്മേളന വേദിയിലും കൊച്ചി നഗരത്തിലും ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനവേദി രാത്രിതന്നെ എസ്പിജി പരിശോധിച്ച് മുദ്രവച്ചു.

സുരക്ഷാപരിശോധനകള്‍ക്ക് ശേഷമായിരിക്കും പ്രതിനിധികളെ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പ്രവേശിപ്പിക്കുക. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാത്രിയെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യവാസയമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും കണ്‍വെന്‍ഷന്‍ സെന്ററിലെത്തി.

അവസാന ക്രമീകരണങ്ങള്‍ വിലയിരുത്തിയ ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥരുമായും സംഘാടനകസമിതിയിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. രാത്രിവൈകിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ സംഘങ്ങളുമായി ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ചര്‍ച്ച ആരംഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പ്ളീനറി സെഷനില്‍ കേരളത്തിന്റെ വികസനമാതൃകയാണ് ചര്‍ച്ച ചെയ്യുന്നത്.

എമര്‍ജിങ് കേരള നിക്ഷേപക സംഗമം ഇന്ന് കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരും 2,500ഒാളം വിദേശപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിക്ക് കനത്തസുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Keywords: Kerala, Kochi, Emerging Kerala, Manmohan Singh, Umman Chandi, Central ministers, AK Antony, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia