IMA | അടിയന്തിര ചികിത്സ ഗ്രാമങ്ങളില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഐഎംഎ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) അത്യാഹിതങ്ങളും അപകടങ്ങളും സംഭവിക്കുമ്പോള്‍ ശാസ്ത്രീയമായ അടിയന്തര ചികിത്സ വിഭാഗമായ എമര്‍ജന്‍സി മെഡിസിന്‍ സേവനം ഗ്രാമങ്ങളിലും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA). ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനാചരണത്തോടനുബന്ധിച്ച് ഐഎംഎ എമര്‍ജന്‍സി ലൈഫ് സപോര്‍ട് വിഭാഗം കണ്ണൂരില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് സര്‍കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
Aster mims 04/11/2022

എംബിബിഎസിന് ശേഷം മൂന്നു വര്‍ഷത്തെ ബിരുദാനന്തര ബിരുതമായ എം ഡി എമര്‍ജന്‍സി മെഡിസിന്‍ സീറ്റ് വര്‍ധിപ്പിക്കുകയും കൂടുതല്‍ മെഡികല്‍ കോളജുകളില്‍ ഈ പഠന സൗകര്യം ഉണ്ടാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള കാഷ്വാലിറ്റി സേവനങ്ങള്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രത്യേക പരിശീലനം നല്‍കി അവരുടെ വൈദഗ്ധ്യം ഉറപ്പുവരുത്തുകയും വേണം. 

IMA | അടിയന്തിര ചികിത്സ ഗ്രാമങ്ങളില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഐഎംഎ

ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബേസിക് ലൈഫ് സപോര്‍ട്, സിപിആര്‍ പരിശീലനം നല്‍കുകയും വേണം. എമര്‍ജന്‍സി മെഡിസിന്‍ വ്യാപകമാക്കാന്‍ കെട്ടിട സൗകര്യങ്ങളെക്കാള്‍ ഏറെ, എല്ലാ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും വിദഗ്ധ പരിശീലനം നല്‍കുകയാണ് വേണ്ടതെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. 

ഐഎംഎ എമര്‍ജന്‍സി ലൈഫ് സപോര്‍ട് കോര്‍ഡിനേറ്റര്‍ ഡോ സുല്‍ഫികര്‍ അലി ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ നിത്യ നമ്പ്യാര്‍, ഡോ റിയ കുര്യന്‍, സാറാ കിഷോര്‍, ജൂലി അനില്‍, നയന സന്തോഷ് നേതൃത്വം നല്‍കി.

Keywords: Kannur, News, Kerala, Treatment, Medical college, IMA, Emergency treatment should be made available in villages: IMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia