മൂന്നാം പ്രളയം നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള മുന്നൊരുക്കവുമായി കണ്ണൂര്‍: എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി
Jun 3, 2020, 15:33 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.06.2020) ആസന്നമായ മുന്നാം പ്രളയത്തെ നേരിടാന്‍ കണ്ണൂര്‍ ഒരുങ്ങി. ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശകാരം കഴിഞ്ഞ രണ്ടു തവണ പ്രളയത്തില്‍ കഷ്ടതയനുഭവിച്ച പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയാറാക്കി വെച്ചു തുടങ്ങി. കഴിഞ്ഞ പ്രളയത്തില്‍ നിന്നും ഒരിക്കലും മറക്കാത്ത പാഠം പഠിച്ചതുകൊണ്ടാണ് ജില്ല ഏതു പ്രതികൂല സാഹചര്യവും നേരിടാന്‍ തയ്യാറായിട്ടുള്ളത്. ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഇതു പ്രകാരം കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചു ഉറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയാറാക്കി വെച്ചിട്ടുണ്ട്.
അതിവര്‍ഷമുണ്ടായാല്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അത്യാവശ്യസാധനങ്ങള്‍ എമര്‍ജന്‍സി കിറ്റായി പരിഗണിക്കുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം വയ്ക്കാന്‍ പറ്റുന്ന വീട്ടിലെ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കണം. അത്യാവശ്യ മരുന്നുകള്‍, ടോര്‍ച്ച്, റേഡിയോ 1500 മില്ലി ലിറ്റര്‍ വെള്ളം ശേഖരിച്ച കുപ്പി, ഏതു കാലാവസ്ഥയാലും കഴിക്കാവുന്ന ഭക്ഷണങ്ങളായ കപ്പലണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, ചെറിയ ഒരു കത്തി, പവര്‍ ബാങ്ക്, ബാറ്ററി ചാര്‍ജര്‍, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലുള്ള പിടിപ്പുള്ള സാധനങ്ങള്‍ എന്നിവ എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം.
കാലവര്‍ഷം എത്തിയതോടെ ജില്ലയില്‍ രണ്ട് ദിവസങ്ങളായി കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ തുറന്നു. ഇവിടെ സംഭരിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടുണ്ടായ പ്രളയത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഇത്തവണ പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കം നടത്തിയത്. പഴശി പദ്ധതിയുടെ 16 ഷട്ടറുകളില്‍ 14 എണ്ണമാണ് ചൊവ്വാഴ്ച ഭാഗികമായി തുറന്നത്. 20 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഷട്ടര്‍ തുറന്നു വെച്ചിരിക്കുന്നത്.
Keywords: Kannur, News, Kerala, Flood, Emergency kit, Prepare, Emergency kit prepared in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.