ശല്യക്കാരന് കടുവയെ കുടുക്കാന്‍ വയനാട്ടിലേക്ക് ആന സംഘം
Nov 28, 2012, 17:44 IST
കല്പറ്റ: വയനാട്ടില്‍ വനംവകുപ്പിന് പിടികൊടുക്കാതെ ശല്യക്കാരനായ കടുവയെ പിടിക്കാന്‍ കര്‍ണാടകയില്‍ നിന്നും ആനകളും, ആന സംഘങ്ങളും എത്തി. തുടക്കത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലാണ് ആനകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ നടത്തുന്നത്. കുടകിലെ ആനപ്പന്തിയില്‍ നിന്നും വിദഗ്ദ്ധ പരിശീലനം ലഭിച്ച രണ്ടാനകളെയാണ് തിരച്ചിലിനായി നിയോഗിച്ചിട്ടുള്ളത്.
ആനപ്പുറത്തിരുന്ന് മയക്കു വെടിവെക്കാന്‍ വിദഗ്ധരടക്കം 16 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. രണ്ട് മൃഗ ഡോക്ടര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പത് ദിവസമായി കാട്ടിലൂടെയുള്ള തിരച്ചില്‍ വനംവകുപ്പിനും, സംസ്ഥാന പോലീസിനും ദുഷ്കരമായതോടെയാണ് ആനയെ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. തിരച്ചില്‍ നടത്താന്‍ കര്‍ണാടക ദൗത്യ സേനയുണ്ടായിട്ടും കടുവ കെണിയില്‍ വീണില്ല. കടുവയുടെ ഫോട്ടോകള്‍ പകര്‍ത്താന്‍ എട്ട് ക്യാമറകള്‍ കാട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.
Keywords : Wayanadu, Elephant, Police, Karnataka, Photo, Tiger, Search, Forest, Trap, Camera, Kerala, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.