Elephant Attack | കാട്ടാനയുടെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പിലെ റാപിഡ് റെസ്പേണ്‍സ് ടീം അംഗം മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനംവകുപ്പിലെ റാപിഡ് റെസ്പേണ്‍സ് ടീം അംഗം മരിച്ചു. മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈന്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് പാലപ്പിള്ളിയില്‍ മുത്തങ്ങയില്‍ നിന്നുമെത്തിച്ച കുങ്കിയാനകളുമായി വനംവകുപ്പ് കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്.

ഉച്ചയ്ക്ക് ശേഷം പത്താഴപ്പാറയിലെ ബേസ് ക്യാംപില്‍ കുങ്കിയാനകളെ തളച്ച് വിശ്രമത്തിലായിരുന്ന സംഘം സമീപത്ത് കാട്ടാനയിറങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് യാത്ര തിരിച്ചത്. പത്താഴപ്പാറയ്ക്കടുത്ത് തന്നെ നിലയുറപ്പിച്ചിരുന്ന കൊമ്പന്‍ ഹുസൈനെ തട്ടിവീഴ്ത്തുകയായിരുന്നു. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് തൃശൂരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ നില ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബുധനാഴ്ച മാറ്റിയെങ്കിലും വ്യാഴാഴ്ച പുലര്‍ചെ മരിച്ചു. വനംവകുപ്പിന്റെ സങ്കീര്‍ണമായ ദൗത്യങ്ങളില്‍ മുന്‍നിരപ്പോരാളിയായിരുന്നു ഹുസൈന്‍.
Keywords: Thrissur, News, Kerala, Death, Injured, Treatment, Elephant, Elephant attack, hospital, Elephant Attack: Forest department's rapid response team member died in elephant attack.