State Conference | വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം

 


കണ്ണൂര്‍: (www.kvartha.com)  കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂര്‍ തുളിച്ചേരി മസ്ദൂര്‍ ഭവനില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ബിഎംഎസ് സംസ്ഥാന വെസ് പ്രസിഡന്റ് എം പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ വി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. 

ജി കെ അജിത്ത്, മഹേഷ്, സംഘടനാ സെക്രടറി ഗിരീഷ് കുളത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഡെപ്യൂടി ജനറല്‍ സെക്രടറി പി പി സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. ജവഹര്‍ ലൈബ്രററി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി ജി ഗോപകുമാര്‍ പതാക ഉയര്‍ത്തി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി ജി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. 

State Conference |  വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം

ആര്‍എസ്എസ് പ്രാന്തീയ സഹ ബൗദ്ധിക് പ്രമുഖ് പി പി സുരേഷ് ബാബു, വൈദ്യുതി മസ്ദൂര്‍ സംഘ് ദേശീയ സെക്രടറി രാജ് മുരുകന്‍ എന്നിവര്‍ സംസാരിക്കും. ബിഎംഎസ് ജില്ലാ സെക്രടറി എം വേണുഗോപാല്‍, കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ഖജാന്‍ജി പ്രസാദ് പുത്തലത്ത്, കെഎസ്ടിഇഎസ് സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് കെ രാജേഷ്, സ്വാഗത സംഘം ജനറള്‍ കണ്‍വീനര്‍ ടി ശാനവാസ് എന്നിവര്‍ സംസാരിച്ചു.

State Conference |  വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം

സംസ്ഥാന ഖജാന്‍ജി പി എസ് മനോജ് കുമാര്‍ സംബന്ധിച്ചു. വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022 എന്ന വിഷയത്തില്‍ എബിവിഎംഎംഎസ് അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ് ഡി വി മണി പ്രഭാഷണം നടത്തി. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രടറി കെ മഹേഷ് സംബന്ധിച്ചു. ഴനിയാഴ്ച ഉച്ചയ്ക്ക് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. 4.30 മണിയോടെ പ്രകടനവും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും. സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും.

Keywords: Kannur: Electricity Mazdoor Sangh State Conference begins, Kannur, News, Kerala, Inauguration, Conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia