ഇലക്ഷൻ പ്രചാരണത്തിന് നിരോധിത ഫ്ലെക്സ്: തളിപ്പറമ്പിൽ രണ്ട് സ്ഥാപനങ്ങൾക്ക് 50000 രൂപ പിഴ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ രണ്ട് സ്ഥാപനങ്ങളിൽ നിന്നാണ് ഫ്ലെക്സുകൾ പിടിച്ചത്.
● ഉപയോഗത്തിനായി സംഭരിച്ചതുൾപ്പെടെ നാൽപ്പത്തൊന്നോളം നിരോധിത ഫ്ലെക്സ് റോളുകൾ പിടിച്ചെടുത്തു.
● നിരോധിത വസ്തുവായ പോളി കോട്ടൺ, കൊറിയൻ ക്ലോത്ത് എന്നിവയിലാണ് ഇലക്ഷൻ ബാനറുകൾ പ്രിൻ്റ് ചെയ്തിരുന്നത്.
● റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്കും കോട്ടൺ തുണികൾക്കും മാത്രമാണ് ഹരിത പെരുമാറ്റ ചട്ടം അനുമതി നൽകിയിട്ടുള്ളത്.
● പോളി എത്തിലിൻ ഷീറ്റുകൾക്ക് നൽകിയ ക്യു ആർ കോഡ് പ്രിൻ്റ് ചെയ്താണ് നിയമലംഘനം നടത്തിയത്.
● ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കർശനമായ പരിശോധന തുടരുമെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു.
കണ്ണൂർ: (KVARTHA) ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഇലക്ഷൻ പ്രചാരണത്തിനായി നിരോധിത ഫ്ലെക്സ് പ്രിൻ്റ് ചെയ്ത രണ്ട് സ്ഥാപനങ്ങൾക്ക് അരലക്ഷം രൂപ പിഴ ചുമത്തി. തളിപ്പറമ്പിലെ വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഈ സ്ഥാപനങ്ങളിൽ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ നാൽപ്പത്തൊന്നോളം നിരോധിത ഫ്ലെക്സ് റോളുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
നിയമലംഘനം ഇങ്ങനെ
വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി നിരോധിത ഫ്ലെക്സിൽ പ്രിൻ്റ് ചെയ്ത ബാനറുകളും സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും പ്രധാനമായും ഇലക്ഷൻ പ്രചരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉത്പന്നങ്ങളിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത്. നിരോധിത വസ്തുവായ പോളി കോട്ടൺ, കൊറിയൻ ക്ലോത്ത് എന്നീ വസ്തുക്കളിൽ പ്രിൻ്റ് ചെയ്ത് അതിനുമുകളിൽ പോളി എത്തിലിൻ ഷീറ്റുകൾക്ക് നൽകിയ ക്യു ആർ കോഡ് പ്രിൻ്റ് ചെയ്താണ് നിയമലംഘനം നടത്തുന്നതെന്ന വ്യാപക പരാതിയെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
പിഴയും തുടർനടപടിയും
ഇതിൽ രണ്ട് സ്ഥാപനങ്ങൾക്കും 25000 രൂപ വീതം ആകെ അരലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇത് രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണം നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്. കൂടാതെ പേപ്പറുകളും 100% കോട്ടൺ തുണികളും പ്രചരണത്തിന് ഉപയോഗിക്കാം. പിടിച്ചെടുത്ത വസ്തുക്കൾ തളിപ്പറമ്പ് നഗരസഭക്ക് കൈമാറി. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു.
പരിശോധനയിൽ പങ്കെടുത്തവർ
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ജൂന റാണി എ. വി തുടങ്ങിയവർ പങ്കെടുത്തു.
ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ വാർത്ത ഷെയർ ചെയ്യുക.
Article Summary: Enforcement Squad fines two units ₹50,000 for printing election campaign materials on banned flex.
#FlexBan #KeralaElection #GreenProtocol #EnforcementSquad #Kannur #ElectionViolation
