'വനിതാ കമീഷന് നേരെ 70കാരി മുളകുപൊടി എറിഞ്ഞു'; പരാതിയില്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് പൊലീസ്
Mar 19, 2022, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 19.03.2022) വനിതാ കമീഷന് നേരെ 70കാരി മുളകുപൊടി എറിഞ്ഞതായി പൊലീസ്. ടൗണ്‍ ഹോളില്‍ വനിതാ കമീഷന്‍ സിറ്റിങില്‍ പരാതിയുമായി എത്തിയ 70 വയസുകാരിയാണ് മുളകുപൊടി എറിഞ്ഞത്. താന്‍ നല്‍കിയ പരാതിയില്‍ കമീഷന്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് ഇവര്‍ വനിതാ കമീഷനില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച കമീഷന്‍ പരാതി പരിഗണിച്ചിരുന്നില്ലെന്നാണ് വിവരം. സിറ്റിങിനിടെ ഹോളിലെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന പായ്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു.
ഫാനിട്ടിരുന്നതിനാല്‍ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായതോടെ ആകെ ബഹളമായി. ഇതിനിടെ പൊലീസെത്തി മുളകുപൊടിയെറിഞ്ഞ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് കരുതുന്നതായി വിവരമുണ്ട്.
Keywords: Thiruvananthapuram, News, Kerala, Police, Woman, Attack, Complaint, Elderly woman, Chili powde, Women's Commission, Elderly woman throws chili powder at the Women's Commission in Thrissur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

