വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 17.07.2021) വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മക്കരപ്പറമ്പ് രാമപുരം പടിയില്‍ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തില്‍ ആഇശ (70)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍ സ്വന്തം വീട്ടില്‍ കഴിയുന്ന ആഇശ രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. 
Aster_MIMS

പേരക്കുട്ടികള്‍ എത്തിയാണ് ആഇശയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 മണിയോടെ പേരക്കുട്ടികളെത്തിയെങ്കിലും വീട്ടില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ബാത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത് കാരണം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Malappuram, News, Kerala, Death, Found Dead, Police, Woman, Elderly woman found dead at home in Malappuram
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia