'വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയായ വയോധികന് ആത്മഹത്യക്ക് ശ്രമിച്ചു'
Sep 18, 2021, 16:14 IST
ചെങ്ങന്നൂര്‍: (www.kvartha.com 18.09.2021) വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ തട്ടുകട ഉടമയായ വയോധികന് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. ശനിയാഴ്ച രാവിലെ കൊല്ലം-തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എംസി റോഡില്‍ പുത്തന്‍വീട്ടില്‍ പടി കവലക്ക് സമീപമാണ് സംഭവം.
ഇല്ലിമല പാലത്തിനോടു ചേര്‍ന്ന് തട്ടുകട നടത്തുന്ന ളാഹശ്ശേരി കണിയാരിക്കല്‍ വീട്ടില്‍ വേണു (60) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജെസിബി ഉള്‍പ്പടെയുള്ള സാധനങ്ങളുമായി എത്തിയപ്പോഴാണ് വയോധികന് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. എന്നാല്‍ പിടികൊടുക്കാതെ ഓടിയ ഇയാളെ അഗ്നിശമന സേനാംഗങ്ങള്‍ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. രോഗവും കടബാധ്യതകളുംമൂലം പ്രയാസമനുഭവിക്കുന്ന വ്യക്തിയാണ് വേണുവെന്ന് പൊലീസ് വ്യക്തമാക്കി .
Keywords: News, Kerala, Suicide Attempt, Police, Vendors, Elderly shop owner tries to commit suicide while evacuating street vendors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.