SWISS-TOWER 24/07/2023

ബസ് യാത്രക്കിടെ കൈക്ക് പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി

 


ADVERTISEMENT

കുളത്തൂപ്പുഴ: (www.kvartha.com 09.03.2021) ബസ് യാത്രക്കിടെ കൈക്ക് പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി. അമ്പലംകുന്ന് ചെറുവയ്ക്കല്‍ അജിഭവനില്‍ ബാബുവാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊല്ലം-കുളത്തൂപ്പുഴ വേണാട് ലിമിറ്റഡ് സ്‌റ്റോപ് ബസില്‍ ചെറുവയ്ക്കലില്‍ നിന്ന് കയറിയപ്പോള്‍ അപകടാവസ്ഥയിലായിരുന്ന കതകിന്റെ ഭാഗം കൊണ്ട് ബാബുവിന്റെ കൈക്ക് മുറിവേറ്റിരുന്നു.  
Aster mims 04/11/2022

പരിക്കേറ്റതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ എല്ലിനു പൊട്ടലുള്ളതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. എന്നാല്‍ പരിക്കേറ്റയാള്‍ക്ക് യഥാസമയം പ്രാഥമിക ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും സര്‍വിസ് പൂര്‍ത്തിയാകും വരെ താമസിപ്പിച്ചതും ശരിയായ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കാതെ ഉപേക്ഷിച്ചതും ജീവനക്കാരുടെ ഭാഗത്തു നിന്നുമുള്ള കുറ്റകരമായ അനാസ്ഥയാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും ബാബു പരാതി നല്‍കി.

ബസ് യാത്രക്കിടെ കൈക്ക് പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി

Keywords:  News, Kerala, Complaint, Injured, Police, Treatment, Elderly man who was injured during the bus journey was left in the hospital, complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia